അഭിമന്യു കൊലക്കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നു പ്രതീക്ഷയില്ലെന്ന് സൈമൺ ബ്രിട്ടോ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 31 July 2018

അഭിമന്യു കൊലക്കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നു പ്രതീക്ഷയില്ലെന്ന് സൈമൺ ബ്രിട്ടോ

മറയൂർ: മതതീവ്രവാദത്തിലൂടെ പൊതുസമൂഹത്തിൽ നുഴഞ്ഞുകയറുന്ന ഭീകരവാദികൾ അഭിമന്യുവിന്റെ ചിത കത്തിയമർന്നശേഷം അടുത്ത ചിതയ്ക്കായി കാത്തിരിക്കുന്നതായി മുൻ എം.എൽ.എ. സൈമൺ ബ്രിട്ടോ മറയൂരിൽ പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകം മുൻകൂട്ടി തിരക്കഥയെഴുതി തയ്യാറാക്കി നടപ്പാക്കിയതാണ്. എസ്.ഡി.പി.ഐ.യുടെപേരിൽ 40-ലധികം കേസ് ഇത്തരത്തിലുണ്ടായിട്ടും ഒന്നിൽപ്പോലും പ്രതികളെ ശിക്ഷിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ കേസിലും നല്ലരീതിയിൽ ഒരുങ്ങിയാണ് ഇവർ കുറ്റകൃത്യം ചെയ്തുവരുന്നത്. ഈ കേസിലും പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന ഒരു പ്രതീക്ഷയും ഇല്ല. കോടതിക്കുമുൻപിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക. ഇതുവരെ ആരു കുത്തി, കുത്തിയ കത്തി എന്നിവ കണ്ടെത്തുന്നതിനു കഴിയാത്തത് കേസിനെ ബാധിക്കും. പ്രതികൾ പിടിക്കപ്പെട്ടാൽ അടുത്ത ബാച്ചിന് ഇവർ പരീശിലനം നല്കി പുറത്തിറക്കിയിരിക്കും. തെളിവുകൾ അവശേഷിപ്പിക്കാതെ ഇവർ പദ്ധതി നടപ്പാക്കും. ഇവർക്കു പണത്തിന്റെയും സമൂഹത്തിലെ പ്രമാണിമാരുടെയും ശക്തമായ പിൻബലമുണ്ട്-സൈമൺ ബ്രിട്ടോ പറഞ്ഞു. അഭിമന്യുവിൻറെ മാതാപിതാക്കളെ കാണാൻ സൈമൺ ബ്രിട്ടോയെത്തി മൂന്നാർ: തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന അഭിമന്യുവിന്റെ മാതാപിതാക്കളെ കാണാൻ, മഹാരാജാസിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി. തിങ്കളാഴ്ച മൂന്നരയോടെയാണ് സൈമൺ ബ്രിട്ടോ വീട്ടിലെത്തിയത്. ക്ഷീണംമൂലം അഭിമന്യുവിന്റെ ഒറ്റമുറിവീട്ടിലെ നിലത്തുകിടന്ന സൈമൺ ബ്രിട്ടോ, മാതാപിതാക്കളെ കട്ടിലിലിരുത്തിയാണ് സംസാരിച്ചതും ആശ്വസിപ്പിച്ചതും. അഭിമന്യു തന്റെ ജീവനായിരുന്നെന്നും കൊലപാതകികൾ കൊണ്ടുപോയത് തന്റെ പകുതി ജീവൻകൂടിയാണെന്നും സൈമൺ ബ്രിട്ടോ മാതാപിതാക്കളോടു പറഞ്ഞു. ഒരുമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചശേഷം കുടുംബത്തിനായി നിർമിക്കുന്ന പുതിയ വീട്ടിലും അഭിമന്യുവിന്റെ ശവകുടീരത്തിലുമെത്തിയാണ് സൈമൺ ബ്രിട്ടോ മടങ്ങിയത്.

from mathrubhumi.latestnews.rssfeed https://ift.tt/2LNPQCI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages