തലയും കൈകാലുകളുമില്ലാതെ സ്ത്രീയുടെ മൃതദേഹം കുളത്തില്‍; അന്വേഷണത്തിന് പ്രത്യേകസംഘങ്ങള്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 July 2018

തലയും കൈകാലുകളുമില്ലാതെ സ്ത്രീയുടെ മൃതദേഹം കുളത്തില്‍; അന്വേഷണത്തിന് പ്രത്യേകസംഘങ്ങള്‍

കോയമ്പത്തൂർ: സ്ത്രീയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കുളത്തിലുപേക്ഷിച്ച സംഭവത്തിൽ മൃതദേഹം തിരിച്ചറിയാൻ സിറ്റി പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. സെൽവാംപതി കുളത്തിലാണ് വെട്ടിനുറുക്കിയ നിലയിൽ സ്ത്രീയുടെ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂലായ് 25-നാണ് സംഭവം. ആളെ കാണാതായതായി പോലീസ് രജിസ്റ്റർചെയ്ത കേസുകൾ സിറ്റി പോലീസ് പരിശോധിച്ചതിലൊന്നും സ്ത്രീകളെ കണ്ടെത്തിയില്ല. 25 വയസ്സ് തോന്നിക്കുന്ന സ്ത്രീകളെ കാണാതായ സംഭവം ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ തലയുണ്ടായിരുന്നില്ല. കൈയും കാലും ഇലക്ട്രിക്കൽ അറവുയന്ത്രമുപയോഗിച്ച് മുറിച്ചുമാറ്റിയിരുന്നു. മുറിച്ചുമാറ്റിയ അവയവങ്ങൾ ചാക്കിൽക്കെട്ടിയ നിലയിലായിരുന്നു. മൂന്നിലേറെപേർ ചേർന്ന് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു. ഒരാഴ്ചയെങ്കിലും പഴക്കമുള്ളതാണ് അവശിഷ്ടങ്ങൾ. നഗരത്തിന്റെ പുറത്തെവിടെയെങ്കിലുമായിരിക്കണം കൊല നടന്നത് എന്നാണ് പോലീസ് കരുതുന്നത്. കൈയും കാലും തലയുമറ്റനിലയിൽ മൃതദേഹം കുളത്തിൽ ഒഴുകിനടക്കുകയായിരുന്നു. പരിസരവാസികൾ വിവരമറിയിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സ്ത്രീയെ തിരിച്ചറിഞ്ഞാൽ കേസന്വേഷണം എളുപ്പമാകുമെന്നും കൊലയാളികളെ എളുപ്പം പിടിക്കാനാവുമെന്നും പോലീസ് പറയുന്നു. Content Highlights:woman brutally killed in coimbatore, police formed special teams for investigation.

from mathrubhumi.latestnews.rssfeed https://ift.tt/2NSUIDJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages