തിരുവനന്തപുരം: ലാവ്ലിൻ അഴിമതിക്കേസിൽ പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം അദ്ദേഹത്തിനു കനത്ത തിരിച്ചടിയാണെന്നു കെപിസിസി അധ്യക്ഷൻ എം എം ഹസൻ. കോൺഗ്രസും യുഡിഎഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണു സിബിഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു. സിഎജി റിപ്പോർട്ടിലും സിബിഐയുടെ കുറ്റപത്രത്തിലും പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സിബിഐയുടെ കുറ്റപത്രത്തിൽ പിണറായി വിജയൻ ഒൻപതാം പ്രതിയാണ്. 2006 ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് ലാവ്ലിൻ കേസ് സിബിഐക്കു വിട്ടത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് ലാവ്ലിൻ ഇടപാടിലാണെന്നും അതിന്റെ സൂത്രധാരൻ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ ആണെന്നുമാണ് യുഡിഎഫിന്റെ നിലപാട്. പുതിയ സത്യവാങ്മൂലത്തിൽ സിബിഐ പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകൾ പിണറായിയുടെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നു. ലാവ്ലിൻ കമ്പനിക്ക് നൽകിയിരുന്ന കൺസൾട്ടൻസി കരാർ വിതരണക്കരാറാക്കി മാറ്റിയത് പിണറായിയുടെ താൽപര്യ പ്രകാരമായിരുന്നെന്നു സിബിഐ കണ്ടെത്തി. പിണറായി വൈദ്യുത മന്ത്രിയായിരുന്നപ്പോൾ അദ്ദേഹവും മറ്റു പ്രതികളും ലാവ്ലിന്റെ അതിഥിയായി കാനഡ സന്ദർശിക്കുകയും വിതരണക്കരാറിൽ ഒപ്പുവയ്ക്കാൻ പിണറായി വിജയൻ തീരുമാനിക്കുകയും ചെയ്ത കാര്യം ഹൈക്കോടതി പരിഗണിച്ചില്ല. വിചാരണക്കോടതിയിൽ സിബിഐ ഹാജരാക്കിയ തെളിവുകൾ പിണറായി ഉൾപ്പെടെയുള്ള മൂന്നു പ്രതികളെ ഒഴിവാക്കാൻ ഹൈക്കോടതി ദുർവ്യാഖ്യാനം ചെയ്യുകയോ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയോ ചെയ്തെന്നും സിബിഐ ആരോപിക്കുന്നു. സിബിഐയുടെ പുതിയ കണ്ടെത്തലുകൾ പിണറായിയുടെ നില വളരെ പരുങ്ങലിലാക്കിയിരിക്കുകയാണ്. നേരത്തെ വിചാരണക്കോടതി പിണറായിയെ വെറുതെവിട്ടപ്പോൾ പൂമാലയിട്ടു സ്വീകരിച്ച സിപിഎമ്മുകാർ അന്തിമവിധി വരുമ്പോൾ നിരാശപ്പെടേണ്ടി വരുമെന്നും ഹസൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2v0aQMN
via IFTTT
Post Top Ad
Responsive Ads Here
Sunday, 29 July 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ലാവ്‌ലിന്‍ കേസിലെ സിബിഐ സത്യവാങ്മൂലം പിണറായിക്കു തിരിച്ചടി-എം.എം.ഹസ്സന്‍
ലാവ്‌ലിന്‍ കേസിലെ സിബിഐ സത്യവാങ്മൂലം പിണറായിക്കു തിരിച്ചടി-എം.എം.ഹസ്സന്‍
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment