പാകിസ്താനില്‍ 12 സ്‌കൂളുകള്‍ അഗ്നിക്കിരയാക്കി; പലതും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നവ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 4 August 2018

പാകിസ്താനില്‍ 12 സ്‌കൂളുകള്‍ അഗ്നിക്കിരയാക്കി; പലതും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നവ

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരർ അഗ്നിക്കിരയാക്കിയത് 12 സ്കൂളുകൾ. ഇവയിൽ പകുതിയിലേറെയും പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളാണെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഗിൽഗിത് ബാൾട്ടിസ്താനിലാണ് സ്കൂളുകൾക്കുനേരെ വ്യാപക ആക്രമണം നടന്നത്. ഇതേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിച്ചു. സ്കൂൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. അക്രമികളെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. സ്ഫോടനം നടന്നതിന്റെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. നിർമാണത്തിലിരിക്കുന്ന സ്കൂളുകളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകൾക്കുനേരെ താലിബാൻ ഭീകരർ ആക്രമണം നടത്തുക പതിവാണെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. പത്തു വർഷത്തിനിടെ പാകിസ്താനിലെ ഗോത്രവർഗ മേഖലകളിലുള്ള 1500 ഓളം സ്കൂളുകളാണ് തകർക്കപ്പെട്ടത്. നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്സായ്ക്കുനേരെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചതിന്റെ പേരിൽ 2012 ൽ താലിബാൻ ഭീകരർ വെടിവെപ്പ് നടത്തിയിരുന്നു. 2017 ൽ ഹ്യൂമൻ റൈറ്റസ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം താലിബാന്റെയും മറ്റ് ഭീകര സംഘടനകളുടെയും ആക്രമണങ്ങളെത്തുടർന്ന് പാകിസ്താനിൽ ആയിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിയത്. content highlights: 12 schools burnt by militants in pakistan

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2vG7375
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages