മെഹുല്‍ ചോക്‌സിയെ രക്ഷപെടാന്‍ സഹായിച്ചത് കേന്ദ്രസര്‍ക്കാര്‍- കോണ്‍ഗ്രസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 4 August 2018

മെഹുല്‍ ചോക്‌സിയെ രക്ഷപെടാന്‍ സഹായിച്ചത് കേന്ദ്രസര്‍ക്കാര്‍- കോണ്‍ഗ്രസ്

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് രക്ഷപെടാൻ കേന്ദ്രസർക്കാർ അവസരമൊരുക്കിയെന്ന ആരോപണവുമായി കോൺഗ്രസ്. ചോക്സിക്കെതിരായ റിപ്പോർട്ടൊന്നും ഇന്ത്യയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ നിന്ന് റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് ആരോപണം. പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ചോക്സിയുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ എതിരഭിപ്രായങ്ങളൊന്നും ലഭിച്ചില്ലെന്നാണ് ആന്റിഗ്വയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊള്ള നടത്താനും പിന്നീട് ശിക്ഷയിൽ നിന്ന് രക്ഷപെടാനും കുറ്റവാളികളെ സഹായിക്കുക എന്നത് മോദി സർക്കാരിന്റെ നയമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആരോപിച്ചു. ഈ വർഷം ഏപ്രിലിൽ ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണിനെ കണ്ടപ്പോൾ മോദി എന്തുകൊണ്ടാണ് ഈ വിഷയം ചർച്ച ചെയ്യാഞ്ഞതെന്നും സുർജെവാല ചോദിച്ചു. ചോക്സിയുമായി ബന്ധപ്പെട്ട് ഇന്റർപോളിലേക്ക് വിവരങ്ങളെത്താഞ്ഞതിനു പിന്നിൽ സിബിഐയുടെയും എൻഫോഴ്സ്മെന്റ് വകുപ്പിന്റെയും പരാജയമാണെന്നും അതിനു കാരണം ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദമാണെന്നും സുർജെവാല ആരോപിച്ചു. 2017 മെയ് മാസത്തിലാണ് ചോക്സി ആന്റിഗ്വൻ പൗരത്വത്തിനായി അപേക്ഷിച്ചത്. പൗരത്വം നൽകുന്നതിന് മുന്നോടിയായി ലോക്കൽ പോലീസിൽ നിന്നടക്കം വിവരശേഖരണം നടത്തിയിരുന്നെന്നാണ് ആന്റിഗ്വൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിറ്റിസൺഷിപ്പ് ബൈ ഇൻവെസ്റ്റ്മെന്റ് യൂണിറ്റ് ഓഫ് ആന്റിഗ്വ ആന്റ് ബർബുഡയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് ലഭിച്ച പോലീസ് ക്ലിയറൻസ് റിപോർട്ടിലും പാസ്പോർട്ട് ഓഫീസ് റിപോർട്ടിലും പൗരത്വം നിഷേധിക്കാൻ തക്കതരത്തിലുള്ള എന്തെങ്കിലും പരാമർശങ്ങൾ ചോക്സിക്കെതിരായി ഇല്ലായിരുന്നെന്നാണ് മാധ്യമറിപ്പോർട്ടിൽ പറയുന്നത്. ഇന്റർപോൾ അടക്കമുള്ള ഏജൻസികളിലും അന്വേഷണം നടത്തിയശേഷമാണ് ചോക്സിക്ക് പൗരത്വം നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിലേക്ക് (സെബി) ആന്റിഗ്വയിൽ നിന്ന് ഒരു തരത്തിലുള്ള അന്വേഷണവും മെഹുൽ ചോക്സിയെ സംബന്ധിച്ച് വന്നിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ പി.ടി.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 1300 കോടി തട്ടിപ്പ് നടത്തിയ ശേഷം ഈ വർഷം ജനുവരിയിലാണ് ചോക്സി ഇന്ത്യയിൽ നിന്ന് മുങ്ങിയത്. ജൂലായിൽ ഇയാൾ ആന്റിഗ്വയിലെത്തിയതായാണ് വിവരം. content highlights:Indian agencies had given no adverse info on Mehul Choksi says Antigua Authority, Mehul Choksi, PNB Scam

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2ODPQUi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages