ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.12അടിയായി ഉയർന്നു. മൊത്തം ജലസംഭരണ ശേഷിയുടെ 91.95 ശതമാനാണിത്. ഇന്നലെ രാത്രി 12 മണിയോടെ 2396.04 അടിയാണ് ഉണ്ടായിരുന്നത്. പുലർച്ച ആറു മണിയായപ്പോൾ ഇത് 2396.10 അടിയിലേക്കെത്തി. വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ മുൻദിവസങ്ങളിലേത് പോലെ ജലനിരപ്പിൽ പെട്ടെന്നുള്ള ഉയർച്ചയില്ല. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് ശേഷം ഒരടി മാത്രമാണ് ഉയർച്ചയുണ്ടായത്. അതേ സമയം മഴ ശക്തമാകുകയും നീരൊഴുക്ക് കൂടുകയും ചെയ്താൽ ഷട്ടറുകൾ തുറക്കേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. 2400 അടിയെത്തുന്നതിന് മുമ്പ് തുറന്നുവിടേണ്ട ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2321.06 അടിയാണ് ഇടുക്കിയിൽ ജലനിരപ്പ് ഉണ്ടായിരുന്നത്. ഇതിനിടെ മന്ത്രി എംഎം മണി ഇന്ന് അടുക്കി അണക്കെട്ട് സന്ദർശിക്കുന്നുണ്ട്. കളക്ട്രേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ യോഗവും നടക്കും. പരീക്ഷണ തുറക്കൽ സംബന്ധിച്ച കാര്യങ്ങൾ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക. ഇതിനിടെ ഇടമലയാറിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ 167.15 മീറ്ററാണ് ഇവിടുത്തെ ജലനിപ്പ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് രാവിലെ ഏഴ് മണി ആയപ്പോഴേക്കും 05 മീറ്ററിന്റെ ഉയർച്ച മാത്രമാണ് ഉണ്ടായിട്ടുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/2n4UDli
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഇടുക്കിയില്‍ ജലനിരപ്പ് 2396.12 അടി; എം.എം.മണി ഇന്ന് ഡാം സന്ദര്‍ശിക്കും
ഇടുക്കിയില്‍ ജലനിരപ്പ് 2396.12 അടി; എം.എം.മണി ഇന്ന് ഡാം സന്ദര്‍ശിക്കും
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment