തിരുവനന്തപുരം: ഒപ്പമുള്ള 25 തെരുവ് നായകളെ കൂടി രക്ഷിച്ചില്ലെങ്കിൽ തങ്ങളും വരുന്നില്ലെന്ന് രക്ഷാപ്രവർത്തകരോട് ദമ്പതികൾ. തെരുവില്‍ അലഞ്ഞു നടന്നിരുന്ന 25 നായ്ക്കളെ സ്വന്തം മക്കളെപ്പോലെ നോക്കി വീട്ടില്‍ അഭയം നല്‍കി വരികയായിരുന്നു തൃശ്ശൂരിലെ മൃഗ സംരക്ഷക കൂടിയായ സുനിത. തന്റെ നായ്ക്കളെ രക്ഷിക്കാതെ താന്‍ വരില്ലെന്ന് ഇവര്‍ പറഞ്ഞതോടെ രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോകുകയും ചെയ്തു.
ALSO READ: സീകിങ് 42ലെ ക്യാപ്റ്റന്റെ സാഹസിക രക്ഷാപ്രവര്‍ത്തനം; നമിച്ച് കേരളക്കര
തുടര്‍ന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണലുമായി സുനിത ബന്ധപ്പെട്ടു. ഇവരെത്തിയാണ് യുവതിയേയും നായ്ക്കളേയും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്ബോള്‍ നായ്ക്കള്‍ മുഴുവന്‍ അവശനിലയിലായിരുന്നു. ഇപ്പോള്‍ തൃശൂരിലെ ഒരു പ്രത്യേക ദുരിതാശ്വാസ കേന്ദ്രത്തിലാണ് സുനിതയും ഭര്‍ത്താവും 25 നായ്ക്കളും കഴിയുന്നത്.
The post ഒപ്പമുള്ള 25 തെരുവ് നായകളെ കൂടി രക്ഷിച്ചില്ലെങ്കിൽ തങ്ങളും വരുന്നില്ലെന്ന് യുവതി; ഒടുവിൽ സംഭവിച്ചത് appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2Bxbd7s
via IFTTT
No comments:
Post a Comment