ഉദിനൂരിൽ രണ്ടു വീടുകളിൽ കവർച്ച; പണം തിരിച്ചുതരുമെന്ന് മോഷ്ടാവിന്റെ ചുവരെഴുത്തും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

ഉദിനൂരിൽ രണ്ടു വീടുകളിൽ കവർച്ച; പണം തിരിച്ചുതരുമെന്ന് മോഷ്ടാവിന്റെ ചുവരെഴുത്തും

ഉദിനൂർ: ആളുകളില്ലാത്ത നേരത്ത് ഉദിനൂരിലെ രണ്ടു വീടുകളിൽ കവർച്ച. ഉദിനൂർ ജുമാമസ്ജിദിനു സമീപത്തെ സി.കെ.മുനീറ, പരത്തിച്ചാലിലെ എ.ജി.ആയിഷ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്. മുനീറയുടെ വീടിന്റെ വാതിലുകൾ തകർത്ത് രണ്ടു മോതിരങ്ങളും ഒരു ലോക്കറ്റുമുൾപ്പെടെ രണ്ടു പവൻ സ്വർണാഭരണങ്ങളും 32,000 രൂപയും കവർന്നു. രണ്ടു കിടപ്പുമുറികളുടെയും വാതിലുകൾ കുത്തിത്തുറന്ന് അലമാരകൾ പൊളിച്ചാണ് കവർച്ചനടത്തിയത്. ബന്ധു മരിച്ചതിനെത്തുടർന്ന് തൃക്കരിപ്പൂർ വടക്കെ വീട്ടിൽ ഇവരുടെ കുടുംബം ചൊവ്വാഴ്ച സന്ധ്യയോടെ പോയിരുന്നു. ബുധനാഴ്ച പുലർച്ചെ മൂന്നിന് വീട്ടുകാരെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുകൾനിലയിലേക്കുള്ള കോണിപ്പടിക്ക് സമീപത്തെ തൂണിൽ പെൻസിലുപയോഗിച്ച് ’അത്യാവശ്യത്തിന് പണമെടുത്തു, തിരിച്ചുതരും, ഞാൻ കള്ളനല്ല’ എന്നെഴുതിയശേഷമാണ് മോഷ്ടാവ് പോയത്. ആയിഷയുടെ വീടിന്റെ പിന്നിലെ ഗ്രിൽസിന്റെ പൂട്ടു തകർത്ത് അകത്തുകടന്ന കവർച്ചക്കാർ അലമാരകളും മേശകളും കുത്തിത്തുറന്നു. ആയിഷ മകളുമായി കാഞ്ഞങ്ങാട്ട്‌ ആസ്പത്രിയിലായിരുന്നു. രാവിലെ ചെറുമകൾ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. ആസ്പത്രിയിലുള്ള മകൾ വന്നാൽ മാത്രമേ ഇവിടെനിന്ന്‌ എന്തൊക്കെ നഷ്ടപ്പെട്ടുവെന്നറിയാനാവൂ. ചന്തേര എസ്‌.ഐ. വിപിൻ ചന്ദ്രൻ, അഡീഷണൽ എസ്.ഐ. രാജീവൻ എന്നിവർ കവർച്ചനടന്ന വീടുകളിലെത്തി. കാസർകോട്ടുനിന്നു വിരലടയാളവിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/2vrIpGZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages