ന്യൂഡൽഹി: അതിവേഗ ഇന്റർനെറ്റ് സേവനമായ 5 ജിയുടെ അടുത്തഘട്ട സ്പെക്‌ട്രം ലേലത്തിനുള്ള വ്യവസ്ഥകളും വിലയും ശുപാർശചെയ്ത് ട്രായ്. റേഡിയോ തരംഗങ്ങൾ ഉൾപ്പെടെയാണിത്. എന്നാൽ ലേലത്തിന്റെ തീയതി കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ല.2016-ലെ ലേലത്തിലെ തുകയോ ലൈസൻസ് ലഭിച്ചിട്ടുള്ള മേഖലയിലെ സ്പെക്‌ട്രം ബാൻഡിന്റെ ശരാശരിമൂല്യത്തിന്റെ 80 ശതമാനമോ ആകണം ലേലത്തിലെ അടിസ്ഥാനവില. ഇവ രണ്ടിലുംവെച്ച് ഏറ്റവും ഉയർന്ന തുക അടിസ്ഥാനവിലയായി തീരുമാനിക്കണമെന്നു ശുപാർശയിൽ പറയുന്നു. 1800 മെഗാ ഹെട്സ് ബാൻഡിൽ ഒരു മെഗാഹെട്സിനു 3,285 രൂപയാകണമെന്നും ട്രായ് പറഞ്ഞു. കുത്തകാവകാശം ഒഴിവാക്കാൻ ലേലത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് 100 മെഗാഹെട്സ് പരിധിവെക്കണമെന്നും ട്രായ് പറയുന്നു.2016-ൽ ലേലം നടത്തിയിരുന്നെങ്കിലും ഉയർന്ന തുകയായതിനാൽ ആരും ലേലത്തിലെടുക്കാൻ തയ്യാറായില്ല. നാലുലക്ഷം കോടി രൂപയുടെ സ്പെക്‌ട്രമായിരുന്നു അന്നു ലേലത്തിനുവെച്ചത്. അതേത്തുടർന്ന് ഇത്തവണ വില കുറയ്ക്കാൻ ട്രായ് ശുപാർശ ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2LIGBnS
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
5 ജി ലേലം: വില ശുപാർശചെയ്ത് ട്രായ്
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment