വളർച്ചയ്ക്കായി ഹോർമോൺ കുത്തിവെച്ച് കുട്ടികളെ ലൈംഗികത്തൊഴിലിന് ഉപയോഗിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

വളർച്ചയ്ക്കായി ഹോർമോൺ കുത്തിവെച്ച് കുട്ടികളെ ലൈംഗികത്തൊഴിലിന് ഉപയോഗിച്ചു

ഹൈദരാബാദ്: വളർച്ചയ്ക്കായി ഹോർമോണുകൾ കുത്തിവെച്ച് ലൈംഗികത്തൊഴിലിന് ഉപയോഗിച്ച പ്രായപൂർത്തിയാകാത്ത 11 പെൺകുട്ടികളെ തെലങ്കാനയിൽ പോലീസ് മോചിപ്പിച്ചു. കുട്ടികളിൽ ഒരാൾക്ക് അഞ്ചുവയസ്സും നാലുപേർക്ക് ഏഴു വയസ്സുമാണ്. യാദാദ്രി ഭുവനഗിരി ജില്ലയിലെ യാദഗിരിഗുട്ടയിൽ ആറുവീടുകളിലായി നടത്തിയ പരിശോധനയിൽ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ഒരു കെട്ടിടത്തിൽനിന്ന് കുട്ടിയുടെ കരച്ചിൽകേട്ട പ്രദേശവാസിയാണ് പോലീസിനെ അറിയിച്ചതെന്ന് റാച്ചകൊണ്ട പോലീസ് കമ്മിഷണർ മഹേഷ് ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് പ്രത്യേക വനിതാപോലീസ് സംഘം, പ്രത്യേക ദൗത്യസംഘം, ശിശുക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി പരിശോധന ആരംഭിച്ചു.കംസാനി കല്യാണി എന്നയാളുടെ വീട്ടിൽനിന്ന് രണ്ട്‌ പെൺകുട്ടികളെ ആദ്യം കണ്ടെത്തി. ഇവരിൽ ഒരാൾ കല്യാണിയുടെ മകളാണ്. ചോദ്യം ചെയ്യലിൽ മറ്റുള്ള സങ്കേതങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. ഡോ. സ്വാമി എന്നയാളാണ് കുട്ടികളിൽ ലൈംഗികവളർച്ചയെത്താനുള്ള ഹോർമോൺ കുത്തിവെച്ചിരുന്നത്. ഓരോ കുത്തിവെപ്പിനും 25,000 രൂപവീതം വാങ്ങിയിരുന്നു.റെയിൽവേ സ്റ്റേഷനിലും ബസ്‌സ്റ്റാൻഡുകളിൽ നിന്നുമെല്ലാം മനുഷ്യക്കടത്തുകാർ തട്ടിക്കൊണ്ടുവരുന്ന കുട്ടികളെ രണ്ടുലക്ഷം രൂപയ്ക്കാണ് ഇവർ വാങ്ങിയിരുന്നത്. കുട്ടികൾ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും അവരെ പട്ടിണിക്കിട്ടിരുന്നെന്നും കണ്ടെത്തി. അറസ്റ്റിലായവർ കഴിഞ്ഞ നാലുവർഷമായി കുട്ടികളെ ചൂഷണംചെയ്യുന്നു. കുട്ടികൾക്കെതിരായുള്ള ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്സോ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുക, ലൈംഗികത്തൊഴിലിന് ഉപയോഗിക്കുക, വിൽക്കുക, അടിമവേല ചെയ്യിക്കുക, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

from mathrubhumi.latestnews.rssfeed https://ift.tt/2v8zivD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages