ഗാന്ധിനഗർ: ഗുജറാത്തിൽനിന്നുള്ള മധ്യവയസ്കയുടെ കീ കീ ചലഞ്ച് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. വഡോദര സ്വദേശിനിയായ റിസ്വാന മിർ ആണ് കീ കീ ചാലഞ്ചിലൂടെ താരമായത്. അപകടകരമായതിനാൽ കീ കീ ചാലഞ്ച് ഏറ്റെടുക്കുകയോ മറ്റുള്ളവരെ വെല്ലുവിളിക്കുകയോ അരുതെന്ന ഗുജറാത്ത് പോലീസിന്റെ കർശന നിർദേശത്തിനിടയിലാണ് റിസ്വാനയുടെ പ്രകടനമെന്നതും ശ്രദ്ധേയമാണ്. Vadodara city police appeals to the public to not accept the #kikiChallenge as its very dangerous for you and people around you : Vimal Gamit, PRO Vadodara Police on a viral video of a woman performing the #kikiChallenge #Gujarat pic.twitter.com/QbOnvHHuH4 — ANI (@ANI) August 1, 2018 റിസ്വാനയുടെ നൃത്തം പുരോഗമിക്കുന്നതിനിടെ പിന്നാലെ വരുന്ന വാഹനം ഹോൺ മുഴക്കുന്നുണ്ട്. അവരോട് കടന്നുപോകാൻ റിസ്വാന ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.Video courtesy: You tube/Khabarchhe റിസ്വാനയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തെ കുറിച്ച് വഡോദര പോലീസ് അന്വേഷണം പ്രഖ്യാപിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഓടിക്കൊണ്ടിരിക്കുന്ന കാറിൽനിന്ന് പുറത്തിറങ്ങി നൃത്തം ചെയ്യുകയും തുടർന്ന് തിരികെ വാഹനത്തിനുള്ളിൽ കയറുന്നതുമാണ് കീ കീ ചാലഞ്ച്. ചാലഞ്ച് അപകടകരമായതിനാൽ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനേഡിയൻ റാപ്പർ ഡ്രേക്കിന്റെ "കീ കീ ഡു യു ലവ് മീ" എന്ന ഗാനത്തിന് അനുസരിച്ചാണ് ചാലഞ്ച് ഏറ്റെടുക്കുന്നവർ ചുവടുവയ്ക്കുന്നത്. ക്വീൻഎന്ന മലയാളസിനിമയിലൂടെ ശ്രദ്ധേയയായ നടി സാനിയ അയ്യപ്പനും കീ കീ ചാലഞ്ചിൽ പങ്കെടുത്തിട്ടുണ്ട്.Video courtesy: You tube/filmmatter Content Highlights: Gujarath woman Kiki Challenge goes viral, police starts probe, kiki challenge
from mathrubhumi.latestnews.rssfeed https://ift.tt/2OyVTcV
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഗുജറാത്തി വനിതയുടെ കീകീ ചലഞ്ച് വൈറലായി; പോലീസ് അന്വേഷണം ആരംഭിച്ചു
ഗുജറാത്തി വനിതയുടെ കീകീ ചലഞ്ച് വൈറലായി; പോലീസ് അന്വേഷണം ആരംഭിച്ചു
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment