വണ്ണപ്പുറം(ഇടുക്കി): തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് വീടിനുസമീപം കുഴിച്ചിട്ട സംഭവത്തിൽ അടിമുടി ദുരൂഹത. നൂറിലേറെ കിലോ തൂക്കംവരുന്ന, നല്ല ആരോഗ്യമുള്ള ആളായിരുന്നു കൊല്ലപ്പെട്ട കൃഷ്ണൻ. മൃതദേഹങ്ങൾ വലിച്ചിഴച്ചല്ല കുഴിയിലേക്കെത്തിച്ചതെന്നതിനാൽ മൂന്നിലേറെപ്പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഒരു വീട്ടിലെ നാലുപേരെ കാണാനില്ലെന്ന വാർത്തയാണ് ആദ്യം പ്രചരിച്ചത്. ഇതറിഞ്ഞ സമീപവാസികളായ ഏതാനും പേരും കൃഷ്ണന്റെ സഹോദരന്മാരുമാണ് ആദ്യം വീട്ടിലെത്തിയത്. പിണക്കത്തിലായിരുന്നതിനാൽ വീടിനുള്ളിലേക്ക് കയറാൻ സഹോദരന്മാർ തയ്യാറായില്ല. തുടർന്ന് അയൽവാസികൾ അകത്തുകയറി. വീട്ടിലും ഭിത്തിയിലും തറയിലും രക്തം തളംകെട്ടിയിരുന്നു. ഇത് കഴുകിക്കളയാൻ ശ്രമിച്ചതുപോലെ വെള്ളവും തറയിൽ കെട്ടിക്കിടപ്പുണ്ടായിരുന്നു. രക്തത്തുള്ളികൾ വീടിന്റെ പിൻവാതിലിന് സമീപത്തേക്ക് നീണ്ടു. ഇതേത്തുടർന്നാണ് അയൽവാസിയായ ജേക്കബ് പിൻവശത്തെ മുറ്റത്തുനിന്ന് ആട്ടിൻ തൊഴുത്തിനോട് ചേർന്നുള്ള നടയിറങ്ങിയത്. അതിനുതാഴെയായി മണ്ണിളകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മൺകൂനയ്ക്ക് മുകളിലായി വലിയ കല്ലുകളും കയറ്റിവെച്ചിരുന്നു. ഇതോടെ നാട്ടുകാർ കാളിയാർ പോലീസിൽ വിവരമറിയിച്ചു.വൈകാതെ തൊടുപുഴ സബ് ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും സി.ഐ.മാരും എസ്.ഐ.മാരും പോലീസുകാരും എത്തി. സമീപപ്രദേശങ്ങളിൽനിന്ന് നൂറുകണക്കിനാളുകളും എത്തി. വണ്ണപ്പുറം- ചേലച്ചുവട് സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിലെത്തി വാഹനത്തിരക്ക്. Read More:ബന്ധുക്കളുമായി പിണങ്ങി, പതിവായി വരുന്ന ആഡംബര വാഹനങ്ങൾ; വണ്ണപ്പുറം കൂട്ടക്കൊലക്ക് പിന്നിലാര്?
from mathrubhumi.latestnews.rssfeed https://ift.tt/2M9bGx7
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
വണ്ണപ്പുറം കൂട്ടക്കൊല; അടിമുടി ദുരൂഹത, നൂറിലേറെ കിലോ തൂക്കംവരുന്ന കൃഷ്ണനെ എങ്ങനെ കൊലപ്പെടുത്തി?
വണ്ണപ്പുറം കൂട്ടക്കൊല; അടിമുടി ദുരൂഹത, നൂറിലേറെ കിലോ തൂക്കംവരുന്ന കൃഷ്ണനെ എങ്ങനെ കൊലപ്പെടുത്തി?
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment