അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു മാസം: കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു മാസം: കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ

കൊച്ചി: അഭിമന്യു കൊല്ലപ്പെട്ടിട്ട് വ്യാഴാഴ്ച ഒരു മാസം തികയുകയാണ്. കുത്തിയതാര്, കത്തി എവിടെ, കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആരൊക്കെ തുടങ്ങിയ നിർണായക വിവരങ്ങളൊന്നും ഇപ്പോഴും വെളിച്ചത്തു വന്നിട്ടില്ല. അത്ര വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് അതിവിദഗ്ദ്ധമായി ഒറ്റക്കുത്തിന് കൊലപാതകം നടത്തിയവർ അതിനെക്കാൾ വൈദഗ്ദ്ധ്യത്തോടെ ഒളിഞ്ഞിരിക്കുകയുമാണ്. മഹാരാജാസ് കോേളജ് വിദ്യാർഥി ജെ.ഐ. മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത പൂത്തോട്ട ലോ കോേളജിലെ വിദ്യാർഥി കണ്ണൂർ സ്വദേശി മുഹമ്മദ് റിഫ, കൊലയാളി സംഘത്തെ നയിച്ച പള്ളുരുത്തി സ്വദേശി പി.എച്ച്. സനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവർക്കു പുറമേ പ്രതികളെ സഹായിച്ച 13 പേർ കൂടി അറസ്റ്റിലായി. സംഭവം ആസൂത്രണം ചെയ്ത റിഫ, സനീഷ് എന്നിവർ കസ്റ്റഡിയിലുള്ളത് പോലീസിന് നേട്ടമാണ്. പ്രധാന പ്രതികളിലേക്ക് എത്താനുള്ള തെളിവുകൾ ഇവരെ വരും ദിവങ്ങളിൽ വിശദമായി ചോദ്യം ചെയ്യുന്നതിൽ നിന്നു ലഭിക്കുമെന്നാണ്‌ കരുതുന്നത്. ചൊവ്വാഴ്ചയാണ് ഇവരെ പോലീസിന് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. ഇവർ ശനിയാഴ്ച വരെ കസ്റ്റഡിയിലുണ്ടാകും. മഹാരാജാസ് കോളേജ് എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത മുഹമ്മദ് റിഫയുടെ പങ്ക് തെളിയുന്നു. കൊലയാളികളെ എത്തിക്കുന്നതിനും കൃത്യത്തിനു ശേഷം പ്രതികളെ രക്ഷപ്പെടുത്തുന്നതിനും നേതൃത്വം നൽകിയതായി റിഫ സമ്മതിച്ചെന്നാണ് സൂചന. മറ്റൊരു പ്രതി സനീഷിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. അഭിമന്യുവിനെ കുത്തിവീഴ്‌ത്തുന്ന സമയത്ത് റിഫയുണ്ടായിരുന്നോയെന്ന് കൂടുതൽ ചോദ്യം ചെയ്താലേ വ്യക്തമാകൂ എന്ന് എ.സി.പി. ലാൽജി പറഞ്ഞു. പോലീസ് ചോദ്യം ചെയ്യലിൽ പല കാര്യങ്ങളും മറച്ചുവച്ചാണ് റിഫയുടെ പെരുമാറ്റം. ഇതിനിടയിൽ തെളിവെടുപ്പും നടത്തേണ്ടതുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് കരുതുന്ന ആഷിഖ് എന്നൊരാളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

from mathrubhumi.latestnews.rssfeed https://ift.tt/2LIGhWc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages