‘ഖാദി ഗേളാ’യി ഹനാൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

‘ഖാദി ഗേളാ’യി ഹനാൻ

തിരുവനന്തപുരം: അതിജീവനത്തിന്റെ മാതൃകയായി മാറിയ കോളേജ് വിദ്യാർഥിനി ഹനാൻ ഖാദിയുടെ പുതിയമുഖമായി വേദിയിലെത്തി. ഖാദിവസ്ത്രങ്ങളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് ഹനാൻ ഖാദിവസ്ത്രമണിഞ്ഞ് റാംപിൽ ചുവടുവെച്ചത്. ഉപജീവനത്തിനുവേണ്ടി മീൻവില്പന നടത്തിയതിലൂടെ ശ്രദ്ധയായ കോളേജ് വിദ്യാർഥിനി ഹനാൻ, ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം- ബക്രീദ് ഖാദിമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് ഖാദി പെൺകൊടിയായി എത്തിയത്. പുതിയ ഫാഷൻ ബ്രാൻഡുകളോട് ഏറ്റുമുട്ടാനുള്ള വൈവിധ്യവും കരുത്തും ഖാദിക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഫാഷൻ ഷോ. അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ തയാറാക്കിയ വസ്ത്രങ്ങളിഞ്ഞ് വേദിയിലെത്തിയ മോഡലുകൾക്കൊപ്പമാണ് ഹനാനും വേദിയിലെത്തിയത്. വൻ കരഘോഷത്തോടെ കാണികൾ ഹനാനെ സ്വീകരിച്ചു. ഫ്ളവർഗേളായും അവതാരകയായുമൊക്കെ ഇത്തരം ഒട്ടേറെ വേഷങ്ങൾ അണിഞ്ഞിട്ടുണ്ടെങ്കിലും അന്നാരും ശ്രദ്ധിച്ചിരുന്നില്ല. ഈവേദി മനോഹരമാണ്. ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി- വേദിയിൽ നിന്നിറങ്ങിയപ്പോൾ ആശംസകളുമായി പൊതിഞ്ഞവരോട് അവൾ പറഞ്ഞു. ഖാദിയും അതിജീവനത്തിന്റെ പാതയിലാണെന്നും ഹനാനെപ്പോലൊരു പെൺകുട്ടി ഖാദിക്കും പ്രചോദനമാണെന്നും ഖാദി വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ് പറഞ്ഞു. ഖാദിബോർഡിന്റെ സ്‌നേഹോപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ ഹനാന് നൽകി. വേദിയിലിരുന്നെഴുതിയ നിമിഷകവിത ഹനാൻ അവതരിപ്പിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/2Azn58c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages