പോലീസിനെ ഭയന്ന് യുവാവ് പുഴയില്‍ ചാടി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 6 August 2018

പോലീസിനെ ഭയന്ന് യുവാവ് പുഴയില്‍ ചാടി

drown

ചെന്നെെ : പോലീസിനെ ഭയന്ന് യുവാവ് പുഴയില്‍ ചാടി.ചെന്നൈ അഡയാര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ (24) ആണ് വാഹന പരിശോധന നടത്തുന്നതിനിടെ പുഴയിലേക്ക് ചാടിയത്. മദ്യപിച്ച ശേഷം മൂന്നു പേരുമായി ബൈക്കിൽ വരുമ്പോഴായിരുന്നു ഇയാളെ പോലീസ് പിടിച്ചത്.

തിരുവെെക പാലത്തില്‍ നിന്ന് ചാടിയ രാധാകൃഷ്ണനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി രാധാകൃഷ്ണന്‍ മൂന്നു പേരുമായി വാഹനമോടിച്ച് വരുമ്പോള്‍ പോലീസ് കെെ കാണിച്ചു. തന്‍റെ സുഹൃത്തായ സുരേഷിനും മറ്റൊരാള്‍ക്കൊപ്പവുമാണ് ഇരുചക്രവാഹനത്തില്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ രാധാകൃഷ്ണന്‍ മദ്യപിച്ചതായി കണ്ടെത്തി.

Read also:ദുബായിൽ 23കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി

തുടര്‍ന്ന് പിഴ അടയ്ക്കാന്‍ പോലീസ് നിര്‍ദേശിക്കുകയും ലെെസന്‍സ് ആവശ്യപ്പെടുകയും ചെയ്തു. രാധാകൃഷ്ണന്‍റെ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും പോലീസ് കണ്ടെത്തി. ഇതോടെ പാലത്തിലേക്ക് ഓടിയ രാധാകൃഷ്ണന്‍ പുഴയിലേക്ക് ചാടുകയായിരുന്നു.

The post പോലീസിനെ ഭയന്ന് യുവാവ് പുഴയില്‍ ചാടി appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2KxDbPv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages