ചാവക്കാട്: ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസ് കത്തി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ പുലര്‍ച്ചെയാണ് ഗുരുവായൂരില്‍ നിന്നു കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്ന ലക്ഷ്വറി ബസ് കടപ്പുറം ഞോളീറോഡില്‍ വച്ചു കത്തിയത്. അപകട സമയത്ത് ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രെവര്‍ ഗുരുവായൂര്‍ സ്വദേശി ഷഫ്നാസ് (30) ചാടി രക്ഷപ്പെട്ടു.
കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മുഹമ്മദ് ഷഹീദിന്റേതാണ് ബസ്. ബസിന്റെ പുറകില്‍നിന്നു തീ പടരുന്നതു കണ്ട് ബൈക്ക് യാത്രികരാണു ഡ്രൈവറെ അറിയിച്ചത്.ബസ് കത്തുന്ന വിവരം പരിസരവാസിയായ ഹാരിസ് വിവരമറിയിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി വെള്ളമൊഴിച്ചു തീകെടുത്താന്‍ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു.
Also Read : ബസ് ടൂര്‍ പദ്ധതിയുമായി കെ.ടി.ഡി.സി: കുറഞ്ഞ ചെലവില്‍ ആഡംബര ബസില്‍ നാട് ചുറ്റാം
ഗുരുവായൂരില്‍നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റും നാട്ടികയില്‍നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ പോലീസും പങ്കെടുത്തു. ബസ്സില്‍ നിന്നും ചാടി ഇറങ്ങിയതിനാല്‍ ഡ്രൈവര്‍ക്ക് പരിക്കൊന്നും പറ്റിയില്ല.
The post ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസ് കത്തി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2ngzftm
via IFTTT
No comments:
Post a Comment