ദുബായില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍, യുവാവിന്റ മൃതദേഹം കണ്ടെത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 24 August 2018

ദുബായില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍, യുവാവിന്റ മൃതദേഹം കണ്ടെത്തി

car desert

ദുബായ്: മരുഭൂമിയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ 19 വയസ്സുള്ള യുവാവിന്റ മൃതദേഹം കണ്ടെത്തി. ദുബായിലെ നദ് അല്‍ ഹമറിലാണ് യുഎഇ സ്വദേശിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇതേ തുടന്‍ന്ന് ജിസിസി (ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍) സ്വദേശികളെ സംശയാസ്പദമായി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിലൊരാള്‍ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുവാണ്. ഇവരൊന്നിച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു.

ALSO READ:പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

ഞായറാഴച വൈകീട്ട് വീട്ടില്‍ നിന്ന് പോയ യുവാവ് തിരിച്ചെത്തിയിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ബന്ധുവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവിനെ പാര്‍ട്ടിക്കിടയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കൂടെയുണ്ടായവര്‍ മര്‍ദ്ദിക്കുകയും കുത്തികൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഒറ്റപ്പെട്ട സ്ഥലത്ത് കാറില്‍ ഉപേക്ഷിക്കുകയും കത്തിച്ച് കളയാന്‍ ശ്രമിക്കുകയുമായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

The post ദുബായില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍, യുവാവിന്റ മൃതദേഹം കണ്ടെത്തി appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2My7f3q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages