ഇ വാർത്ത | evartha
കൊല്ലത്ത് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥിക്ക് നടുറോഡില്‍ പൊലീസിന്റെ മര്‍ദനം

കൊല്ലം കരുനാഗപ്പള്ളിയില്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ പൊലീസിന്റെ മര്‍ദ്ദനം. കൊല്ലം വള്ളിക്കീഴ് സ്വദേശിയും എസ്എഫ്‌ഐ നേതാവുമായ അഖിലിനെയാണ് കരുനാഗപ്പള്ളി എസ്‌ഐ ശ്യാം മുഖത്തടിച്ചത്. തിങ്കളാഴ്ച വൈകിട്ട് കരുനാഗപ്പള്ളി ബസ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന തന്നെ എസ്‌ഐ ശ്യാം അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. സ്‌റ്റേഷനില്‍ വെച്ചും എസ്‌ഐ മര്‍ദ്ദിച്ചുവെന്ന് അഖില്‍ പറഞ്ഞു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ 100 രൂപ പെറ്റി അടപ്പിച്ച ശേഷം പൊലീസ് വിട്ടയക്കുകയായിരുന്നു.
എന്നാല്‍ അഖിലിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ജീപ്പിലേക്ക് ബലം പ്രയോഗിച്ച് കയറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ സംസ്ഥാന യുവജന കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OPJl0F
via IFTTT
No comments:
Post a Comment