നമസ്‌കാരത്തിനിടെ ഭൂമികുലുങ്ങി; പതറാതെ നമസ്‌കാരം പൂര്‍ത്തിയാക്കുന്ന ഇമാമിന്റെ വീഡിയോ വൈറലാകുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 8 August 2018

നമസ്‌കാരത്തിനിടെ ഭൂമികുലുങ്ങി; പതറാതെ നമസ്‌കാരം പൂര്‍ത്തിയാക്കുന്ന ഇമാമിന്റെ വീഡിയോ വൈറലാകുന്നു

ഇ വാർത്ത | evartha
നമസ്‌കാരത്തിനിടെ ഭൂമികുലുങ്ങി; പതറാതെ നമസ്‌കാരം പൂര്‍ത്തിയാക്കുന്ന ഇമാമിന്റെ വീഡിയോ വൈറലാകുന്നു

ലോകം വിറച്ചാലും അടിയുറച്ച വിശ്വാസത്തെ കുലുക്കാന്‍ പ്രകൃതിയ്ക്കും കഴിയില്ല. അതിനുദാഹരണമാണ് ഇന്തോനേഷ്യയില്‍ നിന്നുള്ള ഈ വീഡിയോ. ലോകത്തെ തന്നെ ഞെട്ടിച്ച ഭൂകമ്പങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി ഇന്തോനേഷ്യയില്‍ ഉണ്ടായത്.

നൂറ്റി അമ്പതോളം പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര ദ്വീപുകളായ ബാലിയിലും ലംബോക്കിലുമാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനിടയിലും തന്റെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുന്ന ഇമാമിന്റെ വീഡിയോ ഇതിനിടെ വൈറലാകുകയാണ്.

ബാലിയിലെ പള്ളിയിലെ നിസ്‌കാരത്തിനിടയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭൂമി കുലുങ്ങിയപ്പോഴും പേടിക്കാതെ പ്രാര്‍ഥന തുടര്‍ന്ന ഇമാമിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. ഭൂമികുലുക്കമുണ്ടായപ്പോള്‍ ഇമാമിന്റെ പിന്നില്‍ നിന്ന ചിലര്‍ എന്താണ് നടക്കുന്നതെന്നറിയാനായി ഓടിപ്പോകുന്നത് വിഡിയോയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇമാമാകട്ടെ ഒരു കൈ ചുമരില്‍ പിടിച്ച് പ്രാര്‍ഥന തുടരുകയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OSXnyP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages