ഇ വാർത്ത | evartha
ഉണ്ണി മുകുന്ദനും പിന്നണി പാടുന്നു
നടന്‍ ഉണ്ണി മുകുന്ദനും സിനിമയില്‍ പിന്നണി പാടുന്നു. മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ലാണ് ഉണ്ണി മുകുന്ദന്‍ ഗായകനാകുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കിയത്.
“ക്യാമറയ്ക്ക് പിന്നില്‍ ഞാന്‍ വളരെ താല്‍പര്യത്തോടെ ഒരു വേഷം ചെയ്യുകയാണ്. കുട്ടനാടന്‍ ബ്ലോഗില്‍ ഗായകന്‍റ വേഷമാണ്. മറ്റ് ചില തിരക്കുകള്‍ കാരണ് ഈ ചിത്രത്തിലെ വേഷം എനിക്ക് നിരസിക്കേണ്ടി വന്നിരുന്നു. അതിലുണ്ടായിരുന്ന വിഷമം പിന്നീട് സിനിമയുടെ സംവിധായകന്‍ സേതുവിനെ അറിയിച്ചിരുന്നു. അദ്ദേഹമാണ് വിഷമം മാറാന്‍ എനിക്ക് മറ്റൊരു മാര്‍ഗ്ഗം കാണിച്ചു തന്നത്. ആ ചിത്രത്തില്‍ പാടാന്‍ ഒരു അവസരം. ഞാന്‍ ഏറെ ആരാധിക്കുന്ന മമ്മൂക്കയുടെ സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുന്നത് തന്നെ എന്‍റെ മഹാഭാഗ്യമാണ്. ”
“സിനിമയുടെ ടൈറ്റില്‍ കാണിക്കുന്പോള്‍ ഗായകരുടെ പേരിനൊപ്പം എന്‍റെ പേരും കൂടി എഴുതി കാണിക്കുന്നത് ഓര്‍ക്കുന്പോള്‍ ചെറിയ ഭയവും ആകാംഷയുമുണ്ട്. കാരണം ആ സ്ഥാനം നല്ല പാട്ടുകാര്‍ക്കുള്ളതാണ്. ഗാനം പുറത്തിറങ്ങിക്കഴിയുന്പോള്‍ യഥാര്‍ത്ഥ ഗായകര്‍ക്ക് ഞാന്‍ ഒരു അപമാനമാകുമോ എന്നാണ് എന്‍റെ പേടി”. – ഉണ്ണി മുകുന്ദന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MkHj7c
via IFTTT
No comments:
Post a Comment