പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റോഡിനു കുറുകെ കെട്ടിയിരുന്ന കയർ മരണക്കെണിയായി: രാജ്ഭവന് സമീപം യുവാവിന് ദാരുണാന്ത്യം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 18 August 2018

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റോഡിനു കുറുകെ കെട്ടിയിരുന്ന കയർ മരണക്കെണിയായി: രാജ്ഭവന് സമീപം യുവാവിന് ദാരുണാന്ത്യം

ഇ വാർത്ത | evartha
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റോഡിനു കുറുകെ കെട്ടിയിരുന്ന കയർ മരണക്കെണിയായി: രാജ്ഭവന് സമീപം യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റോഡിനു കുറുകെ കെട്ടിയിരുന്ന കയർ ശ്രദ്ധിക്കാതെ ബൈക്ക് ഓടിച്ചു പോയ യുവാവിന്റെ കഴുത്ത് കയറിൽ കുരുങ്ങി റോഡിലേക്ക് വീണു മരിച്ചു.

നന്തൻകോട് നളന്ദറോഡിൽ ഹൗസ് നമ്പ‌ 11960 എൻ.എൻ.ആർ.എ 106ൽ റോബിൻസൺ ഡേവിഡിന്റെ മകൻ റെനി റോബിൻസനണ് (21) മരിച്ചത്. രാത്രി പതിനൊന്നോടെ കവടിയാർ മൻമോഹൻ ബംഗ്ലാവിന് സമീപമായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഈ റൂട്ടിൽ കുറച്ച് നേരത്തേക്ക് ഗതാതഗനിയന്ത്രണം ഉണ്ടായിരുന്നു.

വാഹനങ്ങൾ കടന്നു പോകാതിരിക്കാനായി പൊലീസ് റോഡിനു കുറുകെ കയർ വലിച്ചുകെട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപെടാതെ ബൈക്ക് ഓടിച്ചു പോകാൻ ശ്രമിക്കുമ്പോഴാണ് റെനി അപകടത്തിൽപെട്ടത്. കഴുത്ത് പകുതിയിലേറെ മുറി‌‌‌‌‌‌‌‌‌‌ഞ്ഞ് മാറിയ നിലയിലാണ് പൊലീസ് റെനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PiNXg4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages