ഇ വാർത്ത | evartha
റെഡ് അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മഹാപ്രളയത്തിന്‍റെ ദുരിതത്തില്‍ നിന്നും കേരളത്തിന് ആശ്വാസത്തിന്‍റെ വെളിച്ചം. പ്രളയ ഭീതി ഒഴിവാക്കികൊണ്ട് കാലവസ്ഥ തെളിയുന്നു. ദുരന്ത മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
.രണ്ട് ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട് ഉള്ളു എന്നാല്‍ ബാക്കി പത്ത് സംസ്ഥാനങ്ങളില്‍ യെല്ലോ അലര്‍ട്ട് ആണ് നല്‍കിയിട്ടുള്ളത് .എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്. ചെറിയ തോതിലുള്ള മഴ തിരുവനന്തപുരത്തുണ്ടെങ്കിലും ഭീതിതമായ സാഹചര്യമില്ലെന്ന് വിലയിരുത്തല്‍ . ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനവ്യാപകമായി തെളിഞ്ഞ ആകാശം ദൃശ്യമാകുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MwGJGO
via IFTTT
No comments:
Post a Comment