എടപ്പാൾ : ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന റിയാസിന്റെ സഹോദരി പുത്രനും ഡ്രൈവറും കാർ നിർത്തി ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. എടപ്പാൾ അണ്ണക്കമ്പാട് സബ്‌സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
Read also:തലസ്ഥാനനഗരിയില്‍ ഇനി ഈ സമയത്ത് മാത്രമേ പ്രകടനവും ജാഥയും നടത്താന്‍ അനുവദിക്കു
ശനിയാഴ്ച രതി 9 മണിക്ക് തൃശൂരിൽ പഠിക്കുന്ന സാവധാരി പുത്രനെക്കൂട്ടി കോഴിക്കോടേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. സബ്‌സ്റ്റേഷന് മുൻപിൽ എത്തിയതോടെ കാറിന്റെ മുൻവശത്തുനിന്നും തീയും പുകയും ഉയർന്നുവന്നു. പരിഭ്രാന്തരായ ഇരുവരും കാർ നിർത്തി ഇറങ്ങി ഓടുകയായിരുന്നു.
തുടർന്ന് കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് ശക്തമായി തീ കത്തിത്തുടങ്ങി.സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊന്നാനി അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത് .
The post ഡിവൈഎഫ്ഐ നേതാവിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2OxArEj
via IFTTT
No comments:
Post a Comment