കേരളത്തിന് എയിംസ് ഇല്ലെന്ന് കേന്ദ്രം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 4 August 2018

കേരളത്തിന് എയിംസ് ഇല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന് കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രം. ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ശശി തരൂർ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു നിർദേശമോ ഉറപ്പോ നൽകിയിട്ടില്ലെന്ന് തരൂരിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. എയിംസിന്റെ കാര്യത്തിൽ ഇതുവരെ കേന്ദ്രം സ്വീകരിച്ചിരുന്നതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ കേന്ദ്രമന്ത്രി സ്വീകരിച്ചിരിക്കുന്നത്. Shocker: In reply to my question in LS, BJP Govt today says they never announced any AIIMs for Kerala, so the question about an AIIMS in Thiruvananthapuram does not arise. If anyone doubted BJPs contempt for the public of Kerala, this should dispel it conclusively. — Shashi Tharoor (@ShashiTharoor) 3 August 2018 കേരളത്തിന് എയിംസ് അനുവദിക്കുമെന്ന കേന്ദ്രം ഉറപ്പുനൽകിയെന്ന് മന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. ജൂണിൽ ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചയിലാണ് എയിംസിന്റെ കാര്യത്തിൽ ഉറപ്പു ലഭിച്ചിരുന്നത്. എയിംസ് സ്ഥാപിക്കുന്നതിനായി കിനാലൂരിൽ ഇരുനൂറേക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് ശൈലജ നഡ്ഡയെ അറിയിച്ചിരുന്നു. തുടർന്നാണ് മോദിസർക്കാരിന്റെ കാലാവധി തീരും മുമ്പേ എയിംസ് അനുവദിക്കുമെന്ന് നഡ്ഡ ഉറപ്പു നൽകിയിരുന്നത്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് എയിംസ് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞിരുന്നു.

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2LPaaUY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages