വിവാഹിതയ്ക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 4 August 2018

വിവാഹിതയ്ക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഒരു സ്ത്രീയ്ക്ക് പറ്റില്ലെന്ന് പറയാൻ അവകാശം ഉണ്ടെങ്കിൽ വിവാഹശേഷം അവൾക്ക് ലൈംഗിക സ്വാതന്ത്ര്യവും ഉണ്ടെന്ന്അംഗീകരിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി. വിവാഹേതര ബന്ധത്തിൽ ശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ് ജഡ്ജിമാരിൽ ഒരാൾ ഇത്തരത്തിൽ അഭിപ്രയപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ അഞ്ചംഗ ജഡ്ജിമാരാണ് ഉള്ളത്. ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലേക്ക് പോകുന്നത് തന്നെ വിവാഹ ബന്ധംതകർന്നതിന്റെ സൂചനയാണെന്നുംവിവാഹിതയാണെന്നതുകൊണ്ടുമാത്രം അവളുടെ ലൈംഗിക സ്വാതന്ത്ര്യംഇല്ലാതാവില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ലൈംഗിക പരമാധികാരം സ്വഭാവിക അവകാശമാണെന്ന് പറയുകയാണെങ്കിൽവിവാഹമോചനം നേടാനുള്ള കാരണമായി അവിഹിത ബന്ധത്തെ കാണാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂട്ടിച്ചേർത്തു. വിവാഹേതരബന്ധങ്ങൾ ക്രിമിനൽ കുറ്റമാകുമ്പോൾ തന്നെ അത് പൗരാവകാശ ലംഘനവും ആവുന്നു. വൈവാഹിക തർക്കങ്ങൾ ഉണ്ടാകുമ്പോൾ വിവാഹമോചനം നേടാനായി ഇത് ഉപയോഗിക്കപ്പെടുന്നുമുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. മാനസിക പീഡനം വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാം. എന്നാൽ വിവാഹേതര ബന്ധത്തെയും മാനസിക പീഡനത്തെയും തുല്യമായി പരിഗണിക്കാനാകില്ലെന്നും മിശ്ര അഭിപ്രായപ്പെട്ടു. Content Highlight: Married Women Have Sexual Autonomy

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2neFSMR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages