ഇ വാർത്ത | evartha
പാലക്കാട് ഉരുള്‍പൊട്ടല്‍: നവജാതശിശു അടക്കം എട്ടുപേര്‍ മരിച്ചു

പാലക്കാട് നെന്മാറയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേര്‍ മരിച്ചു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലില്‍ മൂന്നു കുടുംബങ്ങളില്‍പ്പെട്ട ആളുകൾ ഒലിച്ചുപോയി. ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന.
നെന്മാറ എം എല്‍ എ കെ ബാബു സ്ഥലത്തുണ്ട്. പോലീസും ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BeVkSH
via IFTTT
No comments:
Post a Comment