റാന്നി: മഴക്കെടുതി രൂക്ഷമായതോടെ പത്തനംതിട്ട ജില്ലയിൽ സ്ഥിതി അതീവഗുരുതരം. പമ്പാ തീരത്തുള്ള ആയിരക്കണക്കിന് ആളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. വീടുകളിലെ രണ്ടാം നിലയിലേക്കും വെള്ളം കേറിയതോടെ പ്രായമായവരും സ്ത്രീകളും ഉൾപ്പടെ രക്ഷപ്പെടാൻ മാർഗമില്ലാതെ കഴിയുകയാണ്. ഭക്ഷണവും വെള്ളവും വെളിച്ചവുമില്ല. മൊബൈലിന്റെ ചാർജും കഴിയാനായതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഇവരുടെ എല്ലാ അവസരവും ഇല്ലാതായിരിക്കുകയാണ്.
രക്ഷാ പ്രവർത്തകർക്കോ സൈനികർക്കോ പോലും ഇവരുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. റാന്നിയിൽ പോലും അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതാണ് വാർത്തകൾ. ഒറ്റപ്പെട്ട് കിടക്കുന്നവർ തങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടി ആവശ്യപ്പെട്ട് കരയുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
റാന്നി കോഴഞ്ചേരി ആറന്മുള എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നത്. എന്നാൽ സൈന്യത്തിന് പോലും ഇവരുടെ അടുത്തേക്ക് എത്താൻ സാധിക്കുന്നില്ല. മുൻകരുതൽ എന്ന രീതിയിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എന്നാൽ ഈ നമ്പറുകളിലൊന്നും ഫോൺ കിട്ടുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ പരാതി. താലൂക്കുകളിൽ വൈദ്യുതി പൂർണമായും നിലച്ചു. കുടിവെള്ളം കിട്ടാനില്ല. രാത്രി ആര് വിളിച്ചാലും അവരോട് ടെറസിന് മുകളിൽ കയറി ഒരു ചെറിയ ടോർച്ച് അടിച്ച് നിൽക്കാൻ പറയാനാണ് ഇപ്പോൾ വന്ന നിർദ്ദേശം
പത്തനംതിട്ടയിലേക്ക് ഉൾപ്പടെയുള്ള പ്രധാന റോഡുകളെല്ലാം തകർന്ന് കിടക്കുകയാണ്. സർക്കാർ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും സ്ഥിതി ഇത്ര രൂക്ഷമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി മുതലാണ് വൻതോതിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. കൊച്ചുപമ്പയിലെ ഷട്ടറുകൾ ഉയർത്തിയതും ഒപ്പം ആനത്തോടിലെ മുഴുവൻ ഷട്ടറുകളും തുറന്നതും ശബരിഗിരി പദ്ധതി പ്രദേശത്ത് വലിയ മഴയുണ്ടായതുമാണ് സ്ഥിതിഗതികൾ ഇത്ര സങ്കീർണമാക്കിയത്.
പത്തനംതിട്ട ജില്ലയിൽ കുടുങ്ങിക്കിടക്കുന്നവർക്കും അവരെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കേണ്ടവർക്കും ഈ നമ്പരുകളിലേക്ക് വിളിക്കാം...
District Police Chief - 9497996983
Dy SP [Admn.] - 9497990028
DPO - 04682222630
Manager - 9497965289
AA - 9497965328
Dy SP SB - 9497990030
Dy SP DCRB - 9497990031
Dy SP Narcotic Cell - 9497990032
Dy SP Crime Dett. - 9497990029
CI Vanitha Cell - 9497987057
Crime Stopper - 04682327914
AC AR - 9497990259
AR Camp - 04682223036
Dy SP Pathanamthitta - 9497990033
CI Pathanamthitta - 9497987046
Pathanamthitta PS - 9497980250
Malayalappuzha PS - 9497980253
Police Control Room - 9497980251
Traffic Pathanamthitta - 9497980259
CI Kozhencherry - 9497987047
Aranmula PS - 9497980226
Koipuram PS - 9497980232
CI Chittar - 9497987048
Chittar PS - 9497980228
Moozhiyar PS - 9497980235
CI Pampa PS - 9497987049
Pampa PS - 9497980229
Dy SP Adoor - 9497990034
CI Adoor - 9497987050
Adoor PS - 9497980247
Adoor Traffic - 9497980256
Enath PS - 9497980246
CI Pandalam - 9497987051
Pandalam PS - 9497980236
Kodumon PS - 9497980231
CI Konni - 9497987052
Konni PS - 9497980233
Koodal PS - 9497980234
Thannithodu PS - 9497980241
Dy SP Thiruvalla - 9497990035
CI Thiruvalla - 9497987053
Thiruvalla PS - 9497980242
Thiruvalla Traffic - 9497980260
Pulikeezhu PS - 9497980240
CI Mallappally - 9497987054
Keezhvaipur PS - 9497980230
Perumpetty PS - 9497980238
CI Ranni - 9497987055
Ranni PS - 9497980255
CI Vadasserikara - 9497987056
Vechoochira PS - 9497980245
Perinad PS - 9497980239
Vanitha Help Line - 9447994707
Sannidhanam P S - 04735202014
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2Ben6i9
via IFTTT
Post Top Ad
Responsive Ads Here
Thursday, 16 August 2018
പത്തനംതിട്ടയില്‍ സ്ഥിതി അതീവഗുരുതരം
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment