ഇ വാർത്ത | evartha
കൊലപാതകവും അക്രമവും ജനാധിപത്യത്തിന്റെ ഭാഗമല്ല;രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് രാഷ്ട്രപതി
തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങളെയാകെ ഇല്ലാതാക്കുന്നതാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
കേരളത്തിലെ ജനാധിപത്യസംവാദങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ കളങ്കമേല്‍പ്പിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നിയമസഭയുടെ വജ്രജൂബലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ജനാധിപത്യത്തിന്റെ ഉത്സവം’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കേരളത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യമൂല്യങ്ങളെയും കുറിച്ച് ആമുഖം പറഞ്ഞാണ് രാഷ്ട്രപതി തന്റെ പ്രസംഗത്തിലേക്ക് കടന്നത്. കേരളത്തിന്റെ സാമൂഹിക ചട്ടക്കൂട് സംവാദങ്ങളെ എക്കാലവും പ്രോത്സാഹിപ്പിച്ചിരുന്നു. ജനാധിപത്യമെന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളുടേതാണ്. കൊലപാതകവും അക്രമവും ജനാധിപത്യത്തിന്റെ ഭാഗമല്ല. ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുമ്ബോള്‍ ഇത് കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് രാഷ്ട്രപതി ഓര്‍മിപ്പിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2Mn0sW4
via IFTTT

No comments:
Post a Comment