രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്‌ച്ച; പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 8 August 2018

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്‌ച്ച; പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു

ഇ വാർത്ത | evartha
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്‌ച്ച; പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു


തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസ് സേനയുടെ ഭാഗത്ത് നിന്നും ഗുരുതര സുരക്ഷാ വീഴ്‌ച്ച. പൊലീസ് സേനയുടെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. കരമനയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ നിന്ന് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ മോണിറ്ററിംഗ് സെല്‍ വിഭാഗമാണ് സന്ദേശങ്ങള്‍ ചോര്‍ന്നെന്ന് കണ്ടെത്തിയത്.

കാര്‍ റേസുകളും ബൈക്ക് റേസുകളും സംഘടിപ്പിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. തായ്ലന്‍ഡില്‍ നിന്നും കൊണ്ടു വന്ന ഉപകരങ്ങള്‍ സ്ഥാപനം നടത്തുന്ന റേസുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. അതേസമയം, പൊലീസ് വയര്‍ലസില്‍ കൈമാറുന്ന സന്ദേശങ്ങള്‍ എങ്ങനെ ഈ വയര്‍ലസ് പിടിച്ചെടുത്തുവെന്ന് വ്യക്തമല്ല. വയര്‍ലസ് പിടിച്ചെടുത്ത കരമന പൊലീസ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2ALlQDf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages