ഇ വാർത്ത | evartha
സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം;മഞ്ചേശ്വരത്ത് ഹര്‍ത്താല്‍;ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ കേസ്
കാസര്‍ഗോഡ്: സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ കേസ്. അശ്വിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി സോങ്കള്‍ പ്രതാപ് നഗറില്‍വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സിദ്ദിഖിനെ കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ സംബന്ധിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അശ്വിത്തിനെതിരെ കേസെടുത്തത്.
കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ ചുമതല. 15 അംഗ അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാര്‍ ഉണ്ട്.
സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് ഹര്‍ത്താല്‍. ഞായറാഴ്ച രാത്രിയാണ് സി.പി.എം പ്രവര്‍ത്തകനായ മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗര്‍ സ്വദേശി അബ്ദുള്‍ സിദ്ദിഖ് (25) കൊല്ലപ്പെട്ടത്.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2M6OJxU
via IFTTT

No comments:
Post a Comment