ഇന്ത്യന്‍ വംശജന് ഗണിതശാസ്ത്രത്തിലെ 'നോബേല്‍' പുരസ്‌കാരം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

ഇന്ത്യന്‍ വംശജന് ഗണിതശാസ്ത്രത്തിലെ 'നോബേല്‍' പുരസ്‌കാരം

ന്യുയോർക്ക്: ഇന്ത്യൻ വംശജനായ ഓസ്ട്രേലിയൻ ഗണിത ശാസ്ത്രജ്ഞൻഅക്ഷയ് വെങ്കിടേഷിന്(36) ഗണിത ശാസ്ത്രത്തിലെ നോബേൽ എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ ലഭിച്ചു ഈ അവാർഡ് ലഭിച്ച നാല് ഗണിത ശാസ്ത്രജ്ഞരിൽ ഒരാളാണ് അക്ഷയ് വെങ്കിടേഷ്. നാൽപത് വയസ്സിനു താഴെ പ്രായമുള്ള ഗണിതശാസ്ത്ര മേഖലയിൽ മികവ് തെളിയിക്കുന്ന ശാസ്ത്രജ്ഞൻമാർക്കു കൊടുക്കുന്ന പുരസ്കാരമാണ് ഫീൽഡ്സ് മെഡൽ. നാലു വർഷം കൂടുമ്പോഴാണ് ഈ അവാർഡ് കൊടുക്കുക. ന്യൂഡൽഹി സ്വദേശിയായ അക്ഷയ് വെങ്കിടേഷ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അധ്യാപകനാണ്. ഗണിതശാസ്ത്രമേഖലയിലെ മികച്ച സംഭാവനകൾക്കാണ് അക്ഷയ് അവാർഡ് കരസ്ഥമാക്കിയത്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഗണിത ശാസ്ത്രജ്ഞൻമാരുടെ കോൺഗ്രസ്സിലാണ് അവാർഡ് വിതരണം ചെയ്തത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസ്സർ ഇറാനി കുർദ്ദിഷ് വംശജൻ കൗച്ചർ ബിർക്കാർ. ജർമ്മൻ സ്വദേശി ബോൻ യൂണിവേഴ്സിറ്റി പ്രൊഫസ്സർ പീറ്റർ ഷോൽസ്, ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞൻ അലസ്സിയോ ഫിഗല്ലി എന്നിവരാണ് ഈ അവാർഡ് ലഭിച്ച മറ്റു മൂന്നുപേർ.15000 കനേഡിയൻ ഡോളറാണ് സമ്മാനത്തുക. അക്ഷയ് വെങ്കിടേഷ് രണ്ടാമത്തെ വയസ്സിലാണ് ഓസ്ട്രേലിയയിൽ മാതാപിതാക്കൾക്കൊപ്പം സ്ഥിര താമസമാക്കിയത്. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മാത്ത്സ്, ഫിസിക്സ് ഒളിബ്യാഡുകളിൽ പതിനൊന്നാം വയസ്സിലും പന്ത്രണ്ടാം വയസ്സിലും മെഡൽ ജേതാവായിരുന്നു അക്ഷയ്. പതിമൂന്നാം വയസ്സിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അക്ഷയ് 1997ൽ പതിനാറാം വയസ്സിൽ യൂണിവേഴ്സിറ്റി ഓഫ് ഒാസ്ട്രേലിയയിൽ നിന്ന് ഒന്നാം ക്ലാസ്സോടെ ബിരുദം കരസ്ഥമാക്കി. 2002 ൽ തന്റെ 20ാം വയസ്സിൽ പി.എച്ച.ഡി നേടിയ അദേഹം ഇപ്പോൾ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസ്സറാണ്. ഒസ്ട്രോവിസ്ക്കി പ്രൈസ്, ദ ഇൻഫോസിസ് പ്രൈസ്, ശാസ്ത്ര രാമാനുജൻ പ്രൈസ് എന്നിവയും അക്ഷയ് വെങ്കിടേഷിന് ലഭിച്ചിട്ടുണ്ട്.അവാർഡ് ലഭിച്ച് അരമണിക്കൂർ കഴിയും മുമ്പേ അവാർഡ് ജേതാവ് കൗച്ചർ ബിൻക്കാറിന്റെ മെഡൽ മോഷണം പോയി. മൊബൈൽ ഫോണും മെഡലും വെച്ചിരുന്ന ബ്രീഫ് കെയ്സാണ് മോഷണം പോയത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടി കണ്ടെത്തിയെങ്കിലും ഉള്ളിൽ മെഡലുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.മെഡൽ മോഷണം പോയതിൽ അവാർഡ് നടത്തിപ്പ് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. content highlights:mathematicsprestigious Fields medal,Akshay Venkatesh, nobel prize in maths

from mathrubhumi.latestnews.rssfeed https://ift.tt/2O6OznR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages