വെല്ലിങ്ടൺ:പ്രസവാവധിക്ക് ശേഷം ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ വ്യാഴാഴ്ച തന്റെ ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തി. ഇപ്പോൾ ഓക്ലൻഡിലെ വീട്ടിലിരുന്ന് ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഈ ആഴ്ച അവസാനത്തോടെ വെല്ലിങ്ടണിലേക്ക് മടങ്ങിയെത്തും. ജൂൺ 21 നാണ് ജസീന്ത പെൺകുഞ്ഞിന് ജന്മം നൽകിയത്. മുപ്പത്തിയെട്ടുകാരിയായ ജസീന്തയുടെ ആദ്യത്തെ കുട്ടിയാണിത്. പാർലമെന്റിലേക്ക് ജസീന്തയ്ക്കൊപ്പം മകൾ നിവിയും എത്തുമെന്നാണ് വിവരം. കുഞ്ഞിന് വേണ്ട സൗകര്യങ്ങൾ പാർലമെന്റിൽ ഒരുക്കിക്കഴിഞ്ഞു. Welcome to our village wee one. Feeling very lucky to have a healthy baby girl that arrived at 4.45pm weighing 3.31kg (7.3lb) Thank you so much for your best wishes and your kindness. Were all doing really well thanks to the wonderful team at Auckland City Hospital. A post shared by Jacinda Ardern (@jacindaardern) on Jun 20, 2018 at 11:14pm PDT പ്രധാനമന്ത്രിയായിരിക്കുന്നതിനിടെ കുഞ്ഞിന് ജന്മം നൽകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസീന്ത. പാക് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ബേനസീർ ഭൂട്ടോയ്ക്ക് 1990 ൽ പെൺകുട്ടി ജനിച്ചിരുന്നു. 2017 ഒക്ടോബറിലാണ് ജസീന്ത ലേബർ പാർട്ടി സ്ഥാനാർഥിയായി രാജ്യനേതൃത്വത്തിലേക്കെത്തിയത്. ടെലിവിഷൻ അവതാരകനായ പ്രധാനമന്ത്രിയുടെ ഭർത്താവ് ക്ലാർക്ക് ഗേഫോർഡ് ജോലി ഉപേക്ഷിച്ച് കുഞ്ഞിന്റെ പരിപാലനം ഏറ്റെടുത്ത് ഭാര്യയെ സഹായിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ജസീന്തയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ഫോളാവേഴ്സുണ്ട്. രാജ്യം തിരഞ്ഞെടുത്ത മികച്ച വനിതാ പ്രതിനിധിയായി ജസീന്തയെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. One of the many special people we have been so grateful for over these past few months, our wonderful midwife Libby. Not only is she incredible at what she does, this morning she made me macaroni and cheese because she heard me mention a wee craving yesterday. Thank you so much for everything Libby! A post shared by Jacinda Ardern (@jacindaardern) on Jun 21, 2018 at 8:26pm PDT
from mathrubhumi.latestnews.rssfeed https://ift.tt/2n3d89p
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
അവധി കഴിഞ്ഞു, പ്രധാനമന്ത്രി ആറാഴ്ച പ്രായമുള്ള കുഞ്ഞിനൊപ്പം പാര്‍ലമെന്റിലേക്ക്
അവധി കഴിഞ്ഞു, പ്രധാനമന്ത്രി ആറാഴ്ച പ്രായമുള്ള കുഞ്ഞിനൊപ്പം പാര്‍ലമെന്റിലേക്ക്
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment