നാടുവിട്ട ഭര്‍ത്താവ് ഫെയ്‌സ്ബുക്കില്‍; കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടി യുവതി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

നാടുവിട്ട ഭര്‍ത്താവ് ഫെയ്‌സ്ബുക്കില്‍; കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടി യുവതി

വെള്ളരിക്കുണ്ട്: പുന്നക്കുന്നിലെ ദീപു ഫിലിപ്പി(30)ന്റെ ഭാര്യ ബേബിയും എട്ടുവയസ്സുള്ള മകനും ഒരുവയസ്സുപോലും തികയാത്ത കൈക്കുഞ്ഞും ഒറ്റമുറി വീട്ടിൽ തനിച്ചാണ്. മാസങ്ങൾക്കുമുൻപ് തന്നെയും മക്കളെയും ഉപേക്ഷിച്ച് നാടുവിട്ടുപോയ ഭർത്താവിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ബേബി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചശേഷം ഫോണിൽപ്പോലും ബന്ധപ്പെടാതിരുന്ന ഭർത്താവ് കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത് കണ്ടാണ് ഭർത്താവിനെ കണ്ടെത്താൻ സഹായംതേടി ബേബി പോലീസിനെ സമീപിച്ചത്. ബേബിയെയും മക്കളെയും കണ്ട് വിവരങ്ങളന്വേഷിക്കാൻ കാഞ്ഞങ്ങാട് ആർ.ഡി.ഒ. സി.ബിജു, വെള്ളരിക്കുണ്ട് സി.ഐ.സുനിൽകുമാർ എസ്.ഐ. എം.എ.ജോസ് എന്നിവരടങ്ങിയ സംഘമെത്തി. ഒൻപതുമാസം മുൻപാണ് ദീപു ജോലിക്കായി എറണാകുളത്തേക്കു പോയത്. ദീപു പോകുമ്പോൾ ബേബി പത്തുമാസം ഗർഭിണിയായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് ഇപ്പോൾ ആറുമാസമായി. ഭീമനടി ഗ്രാമ ന്യായാലയത്തിലും വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലും ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ബേബി പരാതി കൊടുത്തത്തിട്ടുണ്ട്. മൂന്നുമാസം മുൻപ് ദീപു കോടതിയിൽ ഹാജരായി. പിന്നെയും നാടുവിടുകയായിരുന്നു. ദീപുവിന്റെ അഛനും അമ്മയും വീട്ടിലെ മുറികളെല്ലാം പൂട്ടി പോയിട്ട് മാസങ്ങളായി. ഒരു മുറി മാത്രമാണ് തുറന്നിട്ടുള്ളത്. രാത്രിയാകുമ്പോൾ അടുത്തവീട്ടിൽ കിടക്കാൻ പോകും -ബേബി പറയുന്നു. Read More:ബന്ധുക്കളുമായി പിണങ്ങി, പതിവായി വരുന്ന ആഡംബര വാഹനങ്ങൾ; വണ്ണപ്പുറം കൂട്ടക്കൊലക്ക് പിന്നിലാര്? കാസർകോട് ബന്തടുക്ക പടുപ്പ് സ്വദേശിനിയാണ് ബേബി. 2009 ഫെബ്രുവരി പതിമൂന്നിനായിരുന്നു ഇവരുടെ വിവാഹം. ദീപു മറ്റൊരു വിവാഹം കഴിച്ചതായി സംശയമുണ്ടെന്നാണ് പോലീസുകാർ പറയുന്നത്. ദീപുവിനെ അടിയന്തരമായി കണ്ടെത്താനും ഇവർക്കൊപ്പം താമസിക്കാനുമുള്ള സൗകര്യം ഒരുക്കുവാനും ആർ.ഡി.ഒ. സി.ഐ.യോട് നിർദേശിച്ചു. ഇവർക്കൊപ്പം താമസിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ സ്ത്രീപീഡനത്തിന് ദീപുവിന്റെ പേരിൽ കേസെടുക്കാനും ആവശ്യപ്പെട്ടു.

from mathrubhumi.latestnews.rssfeed https://ift.tt/2KkbjOE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages