ഇ വാർത്ത | evartha
രാഷ്ട്രപതിക്ക് വധഭീഷണി- പൂജാരി അറസ്റ്റില്‍.
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടികൂടി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശം നടത്തിയ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. തൃശൂര്‍ സെന്‍റെ തോമസ് കോളേജ് ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി.
തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍ .പുലര്‍ച്ചെ ഒരു മണിയോടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. മദ്യലഹരിയിലാണ് ഫോണ്‍ സന്ദേശമെന്ന് ഇയാള്‍ പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊരു സന്ദേശമെന്ന് അറിയാന്‍ പൊലീസ് ചോദ്യംചെയ്യുകയാണ്.
ഇന്നലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രത്യേകവിമാനത്തില്‍ കേരളത്തിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് രാഷ്ട്രപതിയുടേത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MlymKU
via IFTTT
No comments:
Post a Comment