വണ്ണപ്പുറം(ഇടുക്കി): ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ ആഡംബര വാഹനങ്ങളിൽ എത്തുന്നവരെക്കുറിച്ചും സംശയം. കൊല്ലപ്പെട്ട കൃഷ്ണനെ കാണാൻ പതിവായി ആഡംബര വാഹനങ്ങളിൽ ചിലർ വന്നിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പല ദിവസങ്ങളിലും ഇത്തരത്തിലുള്ള ഒന്നിലേറെ വാഹനങ്ങൾ ഒരുമിച്ചെത്തിയിട്ടുണ്ട്. ഇതിൽ വരുന്ന ചിലർ കൃഷ്ണന്റെ വീട്ടിൽ താമസിച്ചിരുന്നതായും സമീപവാസികൾ സൂചിപ്പിച്ചു. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിൽനിന്നുള്ള മുണ്ടൻമുടി-കമ്പകക്കാനം ബൈപ്പാസ് റോഡരികിൽനിന്ന് ചെറിയ നടപ്പാതയിലൂടെയാണ് ഇവിടേക്ക് ആളുകളെത്തിയിരുന്നത്. ഈ വഴിക്ക് വീടില്ല. അതിനാൽത്തന്നെ വാഹനത്തിലെത്തുന്നവരെ കാണാനോ സംസാരിക്കാനോ നാട്ടുകാർക്ക് സാഹചര്യമില്ലായിരുന്നു. ബന്ധുക്കളുമായി അടുപ്പമില്ല മേലുകാവ് മേരിഗിരിയിൽനിന്ന് അഞ്ച് സഹോദരന്മാരും മാതാപിതാക്കളുമൊത്താണ് കൃഷ്ണൻ കമ്പകക്കാനത്തെത്തിയത്. ഇവിടെയെത്തി ഏതാനും നാൾക്കകംതന്നെ സഹോദരന്മാരുമായി പിണങ്ങി. ഭാര്യ സുശീലയും മക്കളും തങ്ങളുമായി ഏതാനും വർഷം മുമ്പുവരെ സംസാരിച്ചിരുന്നതായും എന്നാൽ, ഇതറിഞ്ഞ കൃഷ്ണൻ ഇടപെട്ട് അതും വിലക്കുകയാണ് ചെയ്തതെന്നും സഹോദരൻ യജ്ഞൻ പറഞ്ഞു. അമ്മ മരിച്ചപ്പോൾപോലും കൃഷ്ണൻ വീട്ടിലെത്തിയില്ല. തങ്ങളോട് സംസാരിക്കരുതെന്ന് വീട്ടിലെത്തിയിരുന്ന ഇടപാടുകാരോടും കൃഷ്ണൻ പറഞ്ഞിട്ടുണ്ടെന്നും യജ്ഞൻ സൂചിപ്പിച്ചു. അതിനാൽത്തന്നെ കൊലപാതകത്തെക്കുറിച്ച് സൂചനയില്ല. Related News:വണ്ണപ്പുറം കൂട്ടക്കൊല; അടിമുടി ദുരൂഹത, നൂറിലേറെ കിലോ തൂക്കംവരുന്ന കൃഷ്ണനെ എങ്ങനെ കൊലപ്പെടുത്തി?.
from mathrubhumi.latestnews.rssfeed https://ift.tt/2Owy2KR
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ബന്ധുക്കളുമായി പിണങ്ങി, പതിവായി വരുന്ന ആഡംബര വാഹനങ്ങള്‍; വണ്ണപ്പുറം കൂട്ടക്കൊലക്ക് പിന്നിലാര്?
ബന്ധുക്കളുമായി പിണങ്ങി, പതിവായി വരുന്ന ആഡംബര വാഹനങ്ങള്‍; വണ്ണപ്പുറം കൂട്ടക്കൊലക്ക് പിന്നിലാര്?
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment