ന്യൂഡൽഹി: ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിനുംറോഡിന്റെ വീതികൂട്ടുന്നതിനും പിന്തുണ തേടി കേന്ദ്ര സർക്കാർ കർണാടകത്തിന് കത്ത് നൽകി. കർണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നൽകിയത്. അടിയന്തിരമായി ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ജൂലായ് 21 ന് അയച്ച കത്തിൽ കർണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് നാളുകളായി ഇതേ ആവശ്യം കേരളം ആവർത്തിച്ച് വരികയാണ്. കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തെ നടത്തിയ ചർച്ചയിൽ രാത്രിയാത്രാ നിരോധനം നീക്കുന്നതിൽ എതിർപ്പില്ലെന്ന് കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് നൽകിയിരിക്കുന്നത്. ദേശീയപാത 212-ൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനും അതില്ലാത്ത ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിൽ എട്ടടി ഉയരത്തിൽ കമ്പിവലകെട്ടാമെന്നുമാണ് ഉപരിതല ഗതാഗത വകുപ്പിന്റെ ശുപാർശ. ഇതിന് ചിലവ് വരുന്ന 46000 കോടി രൂപ കേരളവും കർണാടകവും വഹിക്കണമെന്നും നിർദേശിക്കുന്നു. ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണനക്ക് വരുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2OCk4XD
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
രാത്രി യാത്രാ നിരോധനം നീക്കാന്‍ കര്‍ണാടകയുടെ പിന്തുണ തേടി കേന്ദ്രം
രാത്രി യാത്രാ നിരോധനം നീക്കാന്‍ കര്‍ണാടകയുടെ പിന്തുണ തേടി കേന്ദ്രം
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment