കൊയിലാണ്ടി: രണ്ട് ഐടിഐ വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ ഒറ്റപുരക്കൽ കാവിൽ അബ്ദുൾ ഹമീദിന്റെ മകൾ ഫഹ്മിദ (20),മൂടാടി ഹിൽബസാറിൽ റോബർട്ട് റോഷന്റെ മകൻ റിജോ റോബർട്ട്(21) എന്നിവരാണ് മരിച്ചത്. ഇരുവരും കൊയിലാണ്ടി കുറുവങ്ങാട് ഐടിഐ വിദ്യാർഥികളാണ്. മൂടാടി വെള്ളറക്കാട് റെയിൽവേ ട്രാക്കിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫഹ്മദിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ ബുധനാഴ്ച പരാതിപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് പോയതാണ് മരിച്ച റിജോ റോബർട്ട്. ഇരുവരുടെയും മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2ABmLWE
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
കോഴിക്കോട് ഐടിഐ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും ട്രെയിന്‍ തട്ടി മരിച്ചു
കോഴിക്കോട് ഐടിഐ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും ട്രെയിന്‍ തട്ടി മരിച്ചു
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment