മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യ രണ്ടുനാള്‍ കാവലിരുന്നു: പാണ്ടനാട് നിന്ന് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 24 August 2018

മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യ രണ്ടുനാള്‍ കാവലിരുന്നു: പാണ്ടനാട് നിന്ന് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

ചെങ്ങന്നൂർ: പ്രളയം നശിപ്പിച്ച പാണ്ടനാട് നിന്ന് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ.വെള്ളത്തില്‍ വീണുമരിച്ചയാളുടെ മൃതദേഹം ഒലിച്ചു പോകാതിരാക്കാന്‍ കെട്ടിയിട്ട് ഭാര്യ രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെ കാവലിരുന്നു. മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് രണ്ട് സ്ത്രീകള്‍ മാത്രം ഉണ്ടായിരുന്ന വീട്ടില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനും ഇവരെ രക്ഷിക്കാനുമായത്.

പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള എബ്രഹാമിന്‍റെ മൃതദേഹവുമായാണ് ഭാര്യ രണ്ടുനാൾ കഴിഞ്ഞത്. എബ്രഹാമിന്‍റെ ഭാര്യയും ബന്ധുവായ സ്ത്രീയും നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെട ബന്ധപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. പ്രളയജലം വീട്ടിലൂടെ ശക്തമായി ഒഴുകിത്തുടങ്ങിയപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് മ‍‍ൃതദേഹം കെട്ടിയിട്ടു.

രക്ഷിക്കാനായി എല്ലാവരെയും വിവരമറിയിച്ചിട്ടും ഭര്‍ത്താവിന്‍റെ മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് കാവലിരിക്കേണ്ടി വന്ന അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു. പ്രളയം തകർത്തെറിഞ്ഞ പാണ്ടനാട് നിന്നുമാണ് ഏറെ ദുരന്ത വർത്തകളെത്തിയത്.

The post മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യ രണ്ടുനാള്‍ കാവലിരുന്നു: പാണ്ടനാട് നിന്ന് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2NbG1Md
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages