കുവൈത്ത് സിറ്റി: കുവൈറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്രോളിങ് മൊബൈലിൽ പകർത്തിയ വിദേശിയെ അറസ്റ്റ് ചെയ്‌തു. പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യം പകർത്തിയതിന് അറബ് വംശജനാണു പിടിയിലായത്. പടം പിടിച്ചതിന്റെ കാരണം ചോദിച്ചപ്പോൾ, ബഹളമാണെന്നു കരുതി ചിത്രീകരിച്ചതാണെന്നും സമൂഹ മാധ്യമത്തിൽ ഇടാനാണെന്നുമായിരുന്നു മറുപടി.
ALSO READ: ആളുകളുടെ സ്വകാര്യതയെ ഹനിക്കുന്നു; കുവൈറ്റിൽ ഇനി ഈ അപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകില്ല
സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണവും നീക്കങ്ങളും ചിത്രീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും കുറ്റകരമാണെന്നും നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സ്വദേശികൾക്കും വിദേശികൾക്കും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നൽകി.
The post കുവൈറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്രോളിങ് മൊബൈലിൽ പകർത്തിയ വിദേശിക്ക് സംഭവിച്ചത് appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2NglAO3
via IFTTT
No comments:
Post a Comment