പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 24 August 2018

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ എക പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ ഏക പ്രതിയായിരുന്നു സൗമ്യ. കണ്ണൂര്‍ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 9:30 യോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് തടസ്സമായതിന്റെ പേരിലാണ് മാതാപിതാക്കളേയും മകളേയും സൗമ്യ ക്രൂരമായി കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച സൗമ്യയുടെ ഒരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. അവശേഷിച്ച രണ്ടാമത്തെ മകളെയും സൗമ്യ ക്രൂരമായി കൊലപ്പെടുത്തി എന്നിട്ടും നാട്ടുകാര്‍ക്കും പോലീസിനും മുന്നില്‍ അഭിനയിക്കുകയായിരുന്നു സൗമ്യ. ജിവിക്കാന്‍ വേണ്ടി അവിഹിത ബന്ധങ്ങളിലേക്ക് തിരിഞ്ഞ സൗമ്യ വഴിവിട്ട ഇടപാടുകള്‍ക്ക് തടസ്സമാകും എന്ന് കണ്ടപ്പോഴാണ് അച്ഛനേയും അമ്മയേയും മകളേയും എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി പതിയെപ്പതിയെ കൊലപ്പെടുത്തുകയായിരുന്നു.

Also Read : പിണറായി കൂട്ടക്കൊല ആസൂത്രണം ചെയ്തത് സൗമ്യ ഒറ്റയ്ക്ക് അല്ല: രണ്ട് പേരുടെ അറസ്റ്റ് ഉടൻ

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല,സൗമ്യയുടെ മക്കളായ ഐശ്വര്യ,കീര്‍ത്തന എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സൗമ്യ കുറ്റം സമ്മതിച്ചിരുന്നു. ജനുവരിയില്‍ മരിച്ച മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചതാണ് ദുരൂഹ മരണങ്ങള്‍ക്ക് പിന്നില്‍ സൗമ്യയാണേന്ന് കണ്ടെത്താന്‍ സഹായിച്ചത്.

The post പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍ appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2wnM1u7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages