ഇ വാർത്ത | evartha
ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ഗ്യാലറിയിലിരുന്ന് ഉറങ്ങിപ്പോയ രവി ശാസ്ത്രി; കമന്ററി ബോക്‌സിലിരുന്ന് ലൈവായി വിളിച്ചുണര്‍ത്തി ഹര്‍ഭജന്‍: വീഡിയോ

— Hit wicket (@sukhiaatma69) August 1, 2018
ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു ഈ രസകരമായ സംഭവം.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ടെത്തിയപ്പോള്‍ ക്യാമറകളെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചത് പരിശീലകന്‍ രവി ശാസ്ത്രിയുടെ മുഖത്ത്.
ഇതൊന്നും അറിയാതെ ഡ്രസിങ് റൂം ഗ്യാലറിയിലിരുന്ന് നല്ല ഉറക്കത്തിലാണ് ശാസ്ത്രി. ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഉറക്കമാണ്. രവി ശാസ്ത്രിയുടെ ഈ ഉറക്കം ക്യാമറയില്‍ പതിഞ്ഞെന്ന് മാത്രമല്ല, കമന്ററിക്കിടയില്‍ ഹര്‍ഭജന്‍ സിങ് അത് എടുത്തു പറയുകയും ചെയ്തു.
ഹര്‍ഭജന്റെ രസകരമായ കമന്ററി ഇങ്ങനെ ‘ രവി ശാസ്ത്രി അവിടിരുന്ന് ഉറങ്ങുകയാണ്. ഉണരൂ രവി’ ഇത് കേട്ടതോടെ ചുറ്റുമുള്ള മറ്റ് കമന്റേറ്റര്‍മാര്‍ പൊട്ടിച്ചിരിച്ചു. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ചായ സഞ്ജയ് ബംഗാര്‍ രവി ശാസ്ത്രിക്ക് സമീപം ഇരിക്കുന്നുണ്ടായിരുന്നു.
ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് കമന്ററി കേള്‍ക്കുകയായിരുന്നു ബംഗാര്‍. ഉടനെ ഹര്‍ഭജന്റെ അടുത്ത ഡയലോഗ് എത്തി. ‘സഞ്ജയ്, എന്റെ സന്ദേശം രവിയെ ദയവായി അറിയിക്കൂ’ ഇതുകേട്ട് സഞ്ജയും ചിരിച്ചു. രവി ശാസ്ത്രിയെ വിളിച്ചുണര്‍ത്തുകയും ചെയ്തു. സംഭവം മനസ്സിലാക്കിയ ശാസ്ത്രിയും ചിരിക്കുന്നുണ്ട്. എതായാലും കാണികള്‍ക്ക് ചിരിക്കാനുള്ള വകയൊരുക്കിയിരിക്കുകയാണ് രവി ശാസ്ത്രി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2n8yzWY
via IFTTT
No comments:
Post a Comment