ഒരുമാസം മുന്‍പ് കാണാതായ ആതിരയെ കണ്ടെത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 5 August 2018

ഒരുമാസം മുന്‍പ് കാണാതായ ആതിരയെ കണ്ടെത്തി

Athira-Kottakkal

തൃശൂര്‍•മലപ്പുറം കോട്ടയ്ക്കലില്‍ നിന്നും കാണാതായ ആതിര എന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആതിരയെ കണ്ടെത്തിയത്. കൂടുതൽ മൊഴിയെടുക്കുന്നതിനായി ആതിരയെ കോട്ടക്കൽ പോലീസ് സ്റ്റേഷനിലെത്തിക്കും.

18 കാരിയായ പെണ്‍കുട്ടിയെ ജൂണ്‍ 27 മുതലാണ് കാണാതായത്. കംപ്യൂട്ടര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കോട്ടക്കലിലെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് എടരിക്കോട് സ്വദേശിനിയായ ആതിര വീട്ടില്‍ നിന്നിറങ്ങിയത്. .രണ്ടു മണിയോടെ തിരികെ എത്താമെന്നും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ ഡിഗ്രി പ്രവേശനത്തിന് പോവണമെന്നും അച്ഛനോട് പറഞ്ഞിരുന്നു. സ്ഥിരമായി മൊബൈല്‍ ഉപയോഗിച്ചിരുന്ന പെണ്‍കുട്ടി അന്നേദിവസം മൊബൈല്‍ കൊണ്ടുപോയിരുന്നുമില്ല. ആധാർ കാർഡും മറ്റു സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ പെൺകുട്ടി കൊണ്ടു പോയിരുന്നു.

പെണ്‍കുട്ടിയെ കാണാതായ ശേഷം വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അറബി ഭാഷയിലുള്ള കടലാസുകള്‍ കണ്ടെത്തിയത് തിരോധാനത്തിന് പിന്നില്‍ മതംമാറ്റ സംഘമുണ്ടോയെന്ന സംശയം ജനിപ്പിച്ചിരുന്നു.

മകളെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആതിരയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

The post ഒരുമാസം മുന്‍പ് കാണാതായ ആതിരയെ കണ്ടെത്തി appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2vEtrgX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages