ഇ വാർത്ത | evartha
രാഹുലിനെ പുറത്താക്കാന്‍ റഷീദ് എറിഞ്ഞത് നൂറ്റാണ്ടിലെ പന്ത് ?

ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ ഷെയ്ന്‍ വോണ്‍ എറിഞ്ഞ നൂറ്റാണ്ടിലെ പന്ത് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ലെഗ് സ്റ്റംപില്‍ കുത്തി ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപിളക്കിയ ആ പന്ത് നൂറ്റാണ്ടിലെ പന്തെന്ന വിശേഷണത്തിന് അര്‍ഹമാവുകയും ചെയ്തു. എന്നാല്‍ ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ ബൗള്‍ഡാക്കിയ ആദില്‍ റഷീദിന്റെ പന്തിനെച്ചൊല്ലിയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ സജീവ ചര്‍ച്ച. വോണിന്റേത് പോലെ റഷീദ് എറിഞ്ഞതും നൂറ്റാണ്ടിലെ പന്താണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
You just can't beat Adil Rashid when his rotation is like this #ENGvIND pic.twitter.com/kaWE06HGtd
— I PROMISE I Will Never Stop Going In (@mericanViolence) September 11, 2018
1993ലെ ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകം ഇന്നും അദ്ഭുതംകൂറുന്ന നൂറ്റാണ്ടിന്റെ ബോള്‍ പിറവികൊണ്ടത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് (ജൂണ്‍ 4) ഷെയ്ന്‍ വോണിന്റെ വിരലുകള്‍ മാന്ത്രികം കാണിച്ചത്.
സ്പിന്‍ ബോളിങ്ങിനെതിരെ മികച്ച റെക്കോര്‍ഡുള്ള ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ മൈക് ഗാറ്റിങ്ങിനെതിരെ പന്തെറിയാനെത്തുമ്പോള്‍ ഒരു സാധാരണ ലെഗ്‌സ്പിന്നര്‍ മാത്രമായിരുന്നു ഷെയ്ന്‍ വോണ്‍. അതുവരെ 11 ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകളായിരുന്നു സമ്പാദ്യം.
ഗാറ്റിങ്ങിനെതിരായ ആദ്യ പന്ത് അക്ഷരാര്‍ഥത്തില്‍ നൂറ്റാണ്ടിന്റെതന്നെ അദ്ഭുതമായിരുന്നു. ലെഗ് സ്റ്റംപിന് ഇഞ്ചുകള്‍ പുറത്തു കുത്തിയ പന്ത് തിരിഞ്ഞുകയറിയത് ഓഫ് സ്റ്റംപ് തെറിപ്പിച്ചുകൊണ്ട്. ലെഗ് സ്റ്റംപിന് വെളിയില്‍ കുത്തി ഡിഫന്‍ഡ് ചെയ്യാനുള്ള ഗാറ്റിങ്ങിന്റെ ശ്രമം അമ്പേ പരാജയപ്പെട്ടു.
അവിശ്വസനീയത ഗാറ്റിങ്ങിന്റെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. പിന്നീട് എട്ടു വിക്കറ്റുകള്‍ കൂടി അതേ ടെസ്റ്റില്‍ സ്വന്തമാക്കി. ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളില്‍ നിന്നുമാത്രം വോണ്‍ വീഴ്ത്തിയത് 35 വിക്കറ്റുകളാണ്. പിന്നീട് കണ്ടത് ഷെയ്ന്‍ വോണെന്ന പകരംവയ്ക്കാനില്ലാത്ത സ്പിന്നറുടെ സുവര്‍ണകാലം.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MsOo4S
via IFTTT
No comments:
Post a Comment