ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം: പുതിയ പരിഷ്‌കാരവുമായി വാട്‌സാപ്പ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 13 September 2018

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം: പുതിയ പരിഷ്‌കാരവുമായി വാട്‌സാപ്പ്

ഇ വാർത്ത | evartha
ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം: പുതിയ പരിഷ്‌കാരവുമായി വാട്‌സാപ്പ്

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം ഏര്‍പ്പെടുത്തിയുള്ള പുതിയ പരിഷ്‌കാരവുമായി വാട്‌സാപ്പ്. ഗ്രൂപ്പ് സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അഡ്മിന്‍മാര്‍ക്ക് മറ്റ് അംഗങ്ങളെക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കുമെന്നതാണ് പുതിയ സവിശേഷത. ഏതൊക്കെ അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ മെസേജ് അയക്കാമെന്ന് അഡ്മിന് തീരുമാനിക്കാം.

ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ഓഡിയോ, ജിഫ് മെസേജുകള്‍ക്ക് എല്ലാം ഇത് ബാധകമാണ്. അംഗങ്ങള്‍ക്ക് മെസേജ് അയക്കുന്നതില്‍ മാത്രമേ അഡ്മിന് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. അവര്‍ക്ക് ഗ്രൂപ്പില്‍ വരുന്ന എല്ലാ മെസേജുകള്‍ കാണാനും അതിന് പ്രതികരിക്കാനും സാധിക്കും.

പക്ഷേ പ്രതികരണം അഡ്മിന്‍ മാത്രമേ കാണൂ. അതിനായി മെസേജ് അഡ്മിന്‍ എന്ന ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനായി അഡ്മിന്‍മാര്‍ ചെയ്യേണ്ടത് ഇതാണ്. വാട്‌സാപ്പില്‍ ഗ്രൂപ്പ് ഇന്‍ഫോയില്‍ പോയി ‘ഗ്രൂപ്പ് സെറ്റിങ്‌സില്‍’ ‘സെന്റ് മെസേജസില്‍’ ക്ലിക്ക് ചെയ്യണം. ഐഓഎസിലും ആന്‍ഡ്രോയിഡിലും ഇത് ലഭ്യമാണ്. ‘ഓള്‍ പാര്‍ടിസിപ്പന്റ്‌സ്’, ‘ഒണ്‍ലി അഡ്മിന്‍സ്’ എന്നീ രണ്ട് ഓപ്ഷനുകള്‍ കാണാം.

അതില്‍ ആദ്യത്തേതില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ തന്നെ എല്ലാവര്‍ക്കും ഗ്രൂപ്പില്‍ മെസേജ് ചെയ്യാനാകും. എന്നാല്‍ രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അഡ്മിന്‍മാര്‍ക്ക് മാത്രമേ മെസേജ് ചെയ്യാനാകൂ. ഏതെങ്കിലും ഗ്രൂപ്പ് അംഗത്തിന് മെസേജ് ചെയ്യണമെന്നുണ്ടെങ്കില്‍ അഡ്മിന്‍ അയാളെക്കൂടി അഡ്മിന്‍ ആക്കണം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2p29mOL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages