ഇ വാർത്ത | evartha
എന്റെ പേരും അതിലേക്ക് വലിച്ചിട്ടു;വിമർശനവുമായി നമിത പ്രമോദ്
ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ് പറയുന്നു.സിനിമാ രംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണം- നമിത പറഞ്ഞു.
‘ഒരാളെ കുറിച്ച് വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെ കുറിച്ച് അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ ഒരു കേസിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നത് ശരിയല്ല. ആദ്യമൊക്കെ ടെന്‍ഷനുണ്ടായിരുന്നു. ഈശ്വരാ എന്തിനാ എന്നെ ഇതിലേക്കൊക്കെ വലിച്ചിഴയ്ക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുടുംബവും ബന്ധുക്കളും തന്ന പിന്തുണ വലുതാണ്.’-നമിത പറഞ്ഞു.
നടി അക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ നടൻ ദിലീപിനോടൊപ്പം ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചുട്ടുള്ള യുവ നടിയുടെ അക്കൌണ്ടിലേക്ക് കോടികൾ എത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് നമിതാ പ്രമോദാണെന്ന തരത്തിലാണ് വ്യാജ വാർത്തകൾ പ്രചരിച്ചത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Pz0cof
via IFTTT
No comments:
Post a Comment