കുതിച്ചു പായുന്ന മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ കരിമ്പടം പുതച്ച് ചെറുപുഞ്ചിരിയോടെ ‘മാണിക്യന്‍’: സോഷ്യല്‍മീഡിയയില്‍ തരംഗമായി ഒടിയന്റെ പോസ്റ്റര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 6 September 2018

കുതിച്ചു പായുന്ന മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ കരിമ്പടം പുതച്ച് ചെറുപുഞ്ചിരിയോടെ ‘മാണിക്യന്‍’: സോഷ്യല്‍മീഡിയയില്‍ തരംഗമായി ഒടിയന്റെ പോസ്റ്റര്‍

ഇ വാർത്ത | evartha
കുതിച്ചു പായുന്ന മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ കരിമ്പടം പുതച്ച് ചെറുപുഞ്ചിരിയോടെ ‘മാണിക്യന്‍’: സോഷ്യല്‍മീഡിയയില്‍ തരംഗമായി ഒടിയന്റെ പോസ്റ്റര്‍

ഒടിയനെ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കു മുന്നില്‍ പുതിയ ഗെറ്റപ്പിലെത്തി മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒടിയന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന ട്രയിലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മോനോന്‍ ആണ് ഒടിയന്റെ സംവിധാനം. കെ. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. പണ്ട് കാലത്ത് വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒടിയന്‍ സങ്കല്‍പത്തെ ആധാരമാക്കിയാണ് ഈ ചിത്രം.

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, നരേന്‍, ഇന്നസെന്റ്, മനോജ് ജോഷി, കൈലാഷ്, ശ്രീജയ നായര്‍, സന അല്‍ത്താഫ്, അപ്പാനി ശരത് എന്നിങ്ങനെ ഒരു വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PJ8k5H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages