ഇ വാർത്ത | evartha
മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മോഷണം; കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം പണവും സ്വര്‍ണവും കവര്‍ന്നു

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ കവര്‍ച്ച. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടില്‍ വ്യാഴാച പുലര്‍ച്ചയാണ് കവര്‍ച്ച നടന്നത്. മുഖംമൂടി സംഘമായിരുന്നു ആക്രമണവും കവര്‍ച്ചയും നടത്തിയത്.
പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കയറിയ സംഘം മൂന്നു മണിയോടെയാണ് പുറത്ത് പോയത്. മുന്‍വാതില്‍ തകര്‍ത്താണ് സംഘം വീട്ടിനുള്ളില്‍ കയറിയത്. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും കിടപ്പു മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ ഇരുവരേയും ആക്രമിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയുമായിരുന്നു.
ഇരുവരുടേയും വായും മൂടിക്കെട്ടി. മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ നാലു മണിയോടെ കെട്ടുകള്‍ സ്വയം അഴിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും പരിക്കുകളോടെ കണ്ണൂര്‍ എ.കെ..ജി. ആശുപത്രിയില്‍ ചികിത്സയിലാണ്.
25 പവന്‍ സ്വര്‍ണ്ണവും പണവും എ.ടി.എമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CnsXCp
via IFTTT
No comments:
Post a Comment