ഇ വാർത്ത | evartha
ട്രോളന്മാര്‍ക്ക് മറുപടിയുമായി ഗായത്രി അരുണ്‍: വീഡിയോ

വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി സീരിയല്‍ താരം ഗായത്രി അരുണ്‍ രംഗത്ത്. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നടി മറുപടി നല്‍കിയിരിക്കുന്നത്.
നെഗറ്റീവ് കമന്റുകളെ എല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് പരസ്പരം സീരിയല്‍ സ്വന്തമാക്കിയത് എന്ന് ഗായത്രി അഭിപ്രായപ്പെട്ടു. ദീപ്തി എന്ന കഥാപാത്രത്തിനെ കേരളക്കരയാകെ നെഞ്ചേറ്റിയെന്നും, അതിനുദാഹരണമായി ഒരു സംഭവം ഉണ്ടായെന്നും ഗായത്രി പറഞ്ഞു.
ചേര്‍ത്തലയിലെ റിലീഫ് ക്യാമ്പില്‍ ചെന്നപ്പോഴുള്ള അനുഭവമാണ് ഗായത്രി പങ്കുവെച്ചത്. എല്ലാം നഷ്ടപ്പെട്ട്, ജീവന്‍ മാത്രം കൈമുതലാക്കി അവിടെ വന്നിട്ടുള്ള അഭയാര്‍ത്ഥികള്‍ തന്നെ കണ്ടപ്പോള്‍ എല്ലാം മറന്ന് ചിരിച്ചെന്നും ഗായത്രി പറഞ്ഞു.
Posted by Gayathri Arun on Friday, August 31, 2018






Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2wwtjBc
via IFTTT
No comments:
Post a Comment