മുഖം മിനുക്കാനൊരുങ്ങി റയില്‍വേ: ഇനിമുതല്‍ ട്രെയിനില്‍ വൈഫൈയും ഹോട്ട് സ്‌പോട്ടും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 7 September 2018

മുഖം മിനുക്കാനൊരുങ്ങി റയില്‍വേ: ഇനിമുതല്‍ ട്രെയിനില്‍ വൈഫൈയും ഹോട്ട് സ്‌പോട്ടും

ഇ വാർത്ത | evartha
മുഖം മിനുക്കാനൊരുങ്ങി റയില്‍വേ: ഇനിമുതല്‍ ട്രെയിനില്‍ വൈഫൈയും ഹോട്ട് സ്‌പോട്ടും

റെയില്‍വേ സ്റ്റേഷനുകളില്‍ നല്‍കിയിട്ടുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനത്തിന് പുറമെ ഇത് ഓടുന്ന ട്രെയിനിലും ലഭ്യമാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഉത്തരറെയില്‍വേ സ്റ്റേഷനാണ് ഇതിനായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ട്രെയിനില്‍ സിസിടിവി സൗകര്യം ഒരുക്കാനും, കോച്ചുകള്‍ നിറം മാറ്റി നവീകരിക്കാനും പദ്ധതിയുണ്ട്. എക്‌സ്പ്രസ് ട്രെയിനുകളാണ് വൈഫൈ സംവിധാനത്തിന് തെരെഞ്ഞെടുത്തിരിക്കുന്നത്. ഉത്കൃഷ്ട പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ നവീകരണ പദ്ധതികള്‍ക്ക് റെയില്‍വേ ഒരുങ്ങുന്നത്.

ടോയ്‌ലെറ്റുകളുടെ നവീകരണം, ആധുനിക സീറ്റിംഗ് സംവിധാനം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഇന്ത്യന്‍ പതാകയും മറുവശത്ത് സ്വച്ഛതാ അടയാളവുമുണ്ടായിരിക്കും. അടുത്ത വര്‍ഷം ജനുവരിയിലാണ് ഉത്തര റെയില്‍വേ സ്റ്റേഷനില്‍ ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് അവശേഷിക്കുന്ന പതിനഞ്ച് ഡിവിഷനുകളിലും പ്രാബല്യത്തില്‍ വരുത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Qca2gH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages