ഇ വാർത്ത | evartha
ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ എന്‍. അനൂപാണ് വരന്‍. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.
ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറും മിമിക്രി കലാകാരനുമാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീതം ഏറെ ഇഷ്ടപ്പെടുന്ന അനൂപ് ഒടുവില്‍ അവരെ തന്നെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിന്റെ വ്യക്തിപ്രഭാവം വിജയലക്ഷ്മിയെ ആകര്‍ഷിച്ചു.
ഉദയനാപുരം ഉഷാനിവാസില്‍ വി. മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. ‘സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ പാട്ടും മൂളിവന്നു…’ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രലോകത്ത് കൂടുതല്‍ ശ്രദ്ധ നേടിയത്. ഈ ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും തൊട്ടടുത്ത വര്‍ഷം ‘ഒറ്റയ്ക്ക് പാടുന്ന…’ എന്ന ഗാനത്തിലൂടെ സംസ്ഥാന പുരസ്‌കാരവും കരസ്ഥമാക്കി വിജയലക്ഷ്മി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2oJ0Wvl
via IFTTT
No comments:
Post a Comment